കാറും ടിപ്പറും കൂട്ടിയിടിച്ചു; നീലേശ്വരത്ത് മൂന്ന് പേര്‍ മരിച്ചു.

നീലേശ്വരം കൊല്ലംപാറയില്‍ കാറും ടിപ്പര്‍ ലോറിയും ഇടിച്ച് മൂന്ന് പേര്‍ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കാസര്‍കോട്:  നീലേശ്വരം കൊല്ലംപാറയില്‍ കാറും ടിപ്പര്‍ ലോറിയും ഇടിച്ച് മൂന്ന് പേര്‍ മരിച്ചു. കാറിലുണ്ടായവരാണ് മരിച്ചത്. കരിന്തളം ചിമ്മത്തോട് സ്വദേശി ശ്രീരാഗ്(18), കൊന്നക്കാട് കാട്ടാമ്പള്ളി സ്വദേശി അനൂഷ് ഗണേശൻ(32), നീർക്കാനം കൊടക്കൽ വീട്ടിൽ കെ.കെ. കിഷോർ(20) എന്നിവരാണ് മരിച്ചത്. മൂവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ​ഗുരുതരമായി പരിക്കേറ്റ മീർകാനം സ്വദേശി വിനുവിനെ വിദ​ഗ്ധ ചികിത്സയ്ക്കായി കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റി. 

കൊന്നക്കാട് ഭാഗത്തേക്കൂ പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്കു കരിങ്കല്ല് കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. 

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com