‌ബൈക്ക് ചോദിച്ചപ്പോൾ കൊടുത്തില്ല; സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് യുവാവ്; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2022 04:11 PM  |  

Last Updated: 02nd December 2022 04:11 PM  |   A+A-   |  

ATTACK

ടെലിവിഷൻ‌ ദൃശ്യം

 

തൃശൂർ: ബൈക്ക് ചോദിച്ചിട്ട് നൽകാത്തതിന് യുവാവിന് ക്രൂര മർദ്ദനം. തൃശൂരിലാണ് സംഭവം. അഞ്ചേരി സ്വദേശിയായ മിഥുനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചേരി സ്വദേശി തന്നെയായ വൈശാഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വധ ശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ തൃശൂർ വെസ്റ്റ് പൊലീസ് റിമാൻ‍ഡ് ചെയ്തു. 

ഇരുവരും സുഹൃത്തുക്കളാണ്. കേരള വർമ കോളജിന് സമീപം ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുകയാണ് മിഥുൻ. ഇവിടെ എത്തിയാണ് വൈശാഖ് ബൈക്ക് ആവശ്യപ്പെട്ടത്. എന്നാൽ ബൈക്ക് നൽകാൻ മിഥുൻ തയ്യാറായില്ല. ഇതോടെയാണ് വൈശാഖ് ക്രൂരമായി മർദ്ദിച്ചത്. 

മർദ്ദനമേറ്റ മിഥുൻ ഹീമോഫീലിയ രോ​ഗിയാണ്. മിഥുൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്. 

നിരവധി ക്രിമിനൽ കേസുകൾ പ്രതിയാണ് വൈശാഖ് എന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ നിരവധി പരാതികളുണ്ട്. പൊലീസിന്റെ ​ഗുണ്ടാ ലിസ്റ്റിലും ഇയാളുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ‌ 

കലഞ്ഞൂരില്‍ വീണ്ടും പുലിയിറങ്ങി; പത്തുദിവസത്തിനിടെ മൂന്നാം തവണ; ജനം ഭീതിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ