കലഞ്ഞൂരില്‍ വീണ്ടും പുലിയിറങ്ങി; പത്തുദിവസത്തിനിടെ മൂന്നാം തവണ; ജനം ഭീതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2022 02:21 PM  |  

Last Updated: 02nd December 2022 02:21 PM  |   A+A-   |  

leopard

ഫയല്‍ ചിത്രം

 

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ വീണ്ടും പുലിയിറങ്ങി. പത്തുദിവസത്തിനിടെ മൂന്നാം തവണയാണ് പുലി ജനവാസ മേഖലയില്‍ ഇറങ്ങുന്നത്. പുലിയുടെ ദൃശ്യങ്ങള്‍ സിടിവിയില്‍ പതിഞ്ഞു. മുറിഞ്ഞകല്‍ കല്ലുവിളയിലാണ് പുലിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. 

ഇന്നലെ രാത്രി 11.45 ഓടെയാണ് സിസിടിവിയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പുലി ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പലയിടങ്ങളിലും പുലിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയതോടെ, പ്രദേശത്ത് ജനങ്ങള്‍ ഭീതിയിലാണ്. 

ഈ വാർത്ത കൂടി വായിക്കൂ‌ 

കോളജ് വിദ്യാര്‍ത്ഥിനിയെ പുലി കടിച്ചു കൊന്നു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ