വീണുകിട്ടിയ സ്വര്‍ണമാല പൊലീസിനെ ഏല്‍പ്പിച്ചു; കുട്ടി പൊലീസിന് 'ഞെട്ടിക്കല്‍ ബിരിയാണി'

വഴിയില്‍ വീണുകിട്ടിയ സ്വര്‍ണമാല പൊലീസിനെ ഏല്‍പ്പിച്ച് മാതൃകയായി മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍
Three school students set an example by handing over a gold necklace
Three school students set an example by handing over a gold necklaceകേരള പൊലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Updated on
1 min read

തൊടുപുഴ: വഴിയില്‍ വീണുകിട്ടിയ സ്വര്‍ണമാല പൊലീസിനെ ഏല്‍പ്പിച്ച് മാതൃകയായി മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഇടുക്കി കണിക്കുഴി പഴയരിക്കണ്ടം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് മിടുക്കന്മാരാണ് നാടിന് അഭിമാനമായത്.

പഴയരിക്കണ്ടം-തട്ടേക്കല്ല് ഭാഗത്ത് നിന്നും ലഭിച്ച സ്വര്‍ണമാലയാണ് പൊലീസിനെ ഏല്‍പ്പിച്ചത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളായ അഭിനവ് അജി, അഭിമന്യു വിനോദ്, ശ്രേയസ് ബാബുരാജ് എന്നിവരാണ് ആ കൊച്ചു മിടുക്കന്മാര്‍.

Three school students set an example by handing over a gold necklace
ന്യൂനപക്ഷത്തെ എക്കാലവും ഇടതുപക്ഷം സംരക്ഷിച്ചിട്ടുണ്ട്, അത് തെരഞ്ഞെടുപ്പ് ഫലത്താല്‍ അളക്കാനാകില്ല: സമസ്ത വേദിയില്‍ മുഖ്യമന്ത്രി

ഉടന്‍ തന്നെ പൊലീസ്, യഥാര്‍ത്ഥ അവകാശിയെ കണ്ടെത്തി മാല തിരികെ നല്‍കി. കുട്ടികളുടെ ഈ വലിയ മനസ്സിനെ അഭിനന്ദിക്കാന്‍ കഞ്ഞിക്കുഴി പൊലീസ് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് അവര്‍ക്ക് ബിരിയാണി സമ്മാനമായി നല്‍കി.

Three school students set an example by handing over a gold necklace
മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തി; ശ്രീലങ്കന്‍ സ്വദേശി കസ്റ്റഡിയില്‍
Summary

Three school students set an example by handing over a gold necklace found on the road to the police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com