

തിരുവനന്തപുരം: കെ സുധാകരന്റെ കെപിസിസി അധ്യക്ഷ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ ആള്‍ക്കൂട്ടമുണ്ടായതില്‍ ജാഗ്രത കുറവുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെപിസിസി ആസ്ഥാനത്ത് തടിച്ചുകൂടിയ നൂറോളം പേര്‍ക്ക് എതിരെ കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് പ്രതികരണം.
ജാഗ്രതക്കുറവണ്ടായി എന്നാണ് വ്യക്തിപരമായ അഭിപ്രായം. കെപിസിസി ആസ്ഥാനത്തിന്റെ ഗേറ്റ് വരെ അടച്ചിട്ട് നിയനന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ സുധാകരന്‍ സ്ഥാനമേല്‍ക്കുന്നത് കാണാന്‍ ആളുകള്‍ക്ക് ആവേശമായിരുന്നു.-സതീശന്‍ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ചതിന് കേസെടുക്കുന്നതിന് എതിരല്ല. പക്ഷേ എല്ലായിടത്തും ഒരുപോലെ വേണം. പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ സമയത്ത് പോയപ്പോള്‍ കോവിഡ് മാനദണ്ഡം പാലിച്ചിരുന്നോയെന്നും സതീശന്‍ ചോദിച്ചു.
പി കെ കുഞ്ഞനന്തന്റെ ശവസംസ്‌കാര ചടങ്ങില്‍ മൂവായിരത്തോളം ആളുകള്‍ പങ്കെടുത്തു. എന്നിട്ട് കേസെടുത്തോ? ഏകപക്ഷീയമായ കേസെടുക്കല്‍ അംഗാകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates