വീട് കുലുങ്ങിയപ്പോള്‍ ഞെട്ടിയുണര്‍ന്നു, നോക്കിയപ്പോള്‍ ബെഡില്‍ നിറയെ ചോര; ആറു വയസുകാരിയുടെ കാലില്‍ ചില്ലുകള്‍ തുളച്ചുകയറി

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് 700 മീറ്റര്‍ അകലെയുള്ള വീട് കുലുങ്ങിയപ്പോള്‍ അച്ഛന്‍ നിഖിലും ആറു വയസുകാരി ടെസ മരിയ നിഖിലും ഞെട്ടിയുണര്‍ന്നു
Thrissur Firecracker Explosion at mundathikode
സ്ഫോടനം കേട്ട് നാട്ടുകാർ കൂടിയപ്പോൾpti
Updated on
1 min read

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് 700 മീറ്റര്‍ അകലെയുള്ള വീട് കുലുങ്ങിയപ്പോള്‍ അച്ഛന്‍ നിഖിലും ആറു വയസുകാരി ടെസ മരിയ നിഖിലും ഞെട്ടിയുണര്‍ന്നു. സ്‌ഫോടനം നടക്കുന്ന സമയത്ത് അച്ഛനൊപ്പം ഉച്ചമയക്കത്തിലായിരുന്നു ടെസ. ഞെട്ടിയുണര്‍ന്നപ്പോള്‍ കാല്‍ വേദനിച്ചു. നോക്കിയപ്പോള്‍ ബെഡില്‍ നിറയെ ചോര. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ജനല്‍ചില്ലുകള്‍ പൊട്ടിത്തെറിച്ച് ടെസയുടെ കാലില്‍ തുളച്ചു കയറുകയായിരുന്നു.ടിവി ഉള്‍പ്പെടെ വീട്ടുപകരണങ്ങള്‍ പൊട്ടുന്ന ശബ്ദം പിന്നാലെ കേട്ടതോടെ കുഞ്ഞിനെയുമെടുത്ത് നിഖില്‍ അടുത്ത മുറിയിലേക്ക് ഓടി.

Thrissur Firecracker Explosion at mundathikode
സ്‌ഫോടനം കനത്ത ചൂട് മൂലമുണ്ടായ തീപ്പൊരി കാരണമോ?, വെടിക്കെട്ടുപുരയിലേക്കു തീയാളി; പിന്നീട് പൊട്ടിത്തെറികളുടെ പരമ്പര

ടെസയുടെ സഹോദരി ഇസാ മരിയ, അമ്മ അമ്മുവിന്റെ കൂടെ കളിക്കുകയായിരുന്നു. ഇസയുടെ ചെവിയില്‍ ജനല്‍ചില്ല് തട്ടിയെങ്കിലും പരിക്കില്ല. കുഞ്ഞുങ്ങളെയും വാരിയെടുത്ത് നിഖിലും അമ്മുവും പുറത്തേക്ക് ഓടി. സമീപത്തെ വീടുകളില്‍നിന്നും ആളുകള്‍ പുറത്തേക്ക് ഓടിവരുന്നതു കണ്ടതായി നിഖില്‍ പറഞ്ഞു. ടെസയുടെ വലതു കാലിന്റെ മുട്ടിനു താഴെയാണ് രണ്ടു വലിയ ചില്ലുകള്‍ തറച്ചു കയറിയത്. മുണ്ടത്തുകാവ് ബിവിഎല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Thrissur Firecracker Explosion at mundathikode
ഭൗതികാവശിഷ്ടങ്ങള്‍ തിരിച്ചറിയല്‍ വെല്ലുവിളി, ഡിഎന്‍എ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കും: വീണാ ജോര്‍ജ്
Summary

Thrissur Firecracker Explosion at mundathikode, updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com