

വിരാജ്പേട്ട: ബൈക്കുകൾ കൂട്ടിയിടിച്ച് മലയാളി യുവതി കർണാടകയിൽ മരിച്ചു. തൃശൂർ സ്വദേശി അമൃതയാണ് (24) മരിച്ചത്. അമ്മത്തി കനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു അമൃത. ജോലി സ്ഥലത്തു നിന്ന് വരുന്നതിനിടെ വിരാജ്പേട്ട-അമ്മത്തി റോഡിലെ ഐമംഗലയിലാണ് അപകടമുണ്ടായത്.
ജോലി കഴിഞ്ഞ് വിരാജ്പേട്ടയിലുള്ള ഫ്ലാറ്റിലേക്ക് ബൈക്കിൽ പോവുകയായിരുന്നു അമൃത. ഇവർ ഓടിച്ച ബൈക്കിൽ വിരാജ്പേട്ട ഭാഗത്തുനിന്ന് വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ അമൃതയെ മൈസൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു.
അമൃതയുടെ വണ്ടിയുമായി കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരൻ വിടലയെ (23) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിരാജ്പേട്ട ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അമൃതയുടെ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates