മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി സൗദിയിൽ കുത്തേറ്റ് മരിച്ചു

മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശൂർ സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു
അഷ്റഫ് ഇസ്മായിൽ
അഷ്റഫ് ഇസ്മായിൽ
Updated on
1 min read

റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ തൃശൂർ സ്വദേശി മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. പേരിങ്ങോട്ട്കര സ്വദേശി കാരിപ്പംകുളം അഷ്റഫ് ഇസ്മായിൽ (43) ആണ് മരിച്ചത്. 

റിയാദ് എക്സിറ്റ് നാലിലുള്ള പാർക്കിൽ വെച്ച് ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.പാർക്കിലിരിക്കുമ്പോൾ ഇദ്ദേഹത്തിന് അരികിലെത്തിയ മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തെ ചെറുക്കുന്നതിനിടെയാണ് കുത്തേറ്റത്. ഉടൻ ഇദ്ദേഹത്തെ സൗദി ജർമൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. 

നേരത്തെ മൂന്ന് വർഷത്തോളം സൗദിയിലുണ്ടായിരുന്ന ഇദ്ദേഹം ജോലി ഒഴിവാക്കി നാട്ടിൽ പോയിരുന്നു. ശേഷം ഒരു വർഷം മുമ്പാണ് പുതിയ വിസയിലെത്തിയത്.ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Plus Two Student Stabbed
E P  Jayarajan
kerala rain alert
K Jayakumar
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com