കരിമരുന്ന് പ്രയോഗത്തിന്റെ മാസ്മരികത ഇല്ല, ആളൊഴിഞ്ഞ് നഗരം; ഒറ്റ കതിനയിലൊതുക്കി 'സാമ്പിള്‍ വെടിക്കെട്ട്'- വിഡിയോ

മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കരിമരുന്ന് പ്രയോഗത്തിന്റെ മാസ്മരികത ഇല്ലാതെ കതിനയിലൊതുക്കി തൃശൂര്‍ പൂരം 'സാമ്പിള്‍ വെടിക്കെട്ട്'
Thrissur pooram sample firework
Thrissur pooram sample firework
Updated on
1 min read

തൃശൂര്‍: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കരിമരുന്ന് പ്രയോഗത്തിന്റെ മാസ്മരികത ഇല്ലാതെ ഒറ്റ കതിനയിലൊതുക്കി തൃശൂര്‍ പൂരം 'സാമ്പിള്‍ വെടിക്കെട്ട്'. വെടിക്കെട്ട് പൂര്‍ണമായും ഉപേക്ഷിക്കാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

അതേസമയം ആചാരത്തിന്റെ ഭാഗമായാണ് കതിന പൊട്ടിച്ചത്. ഇന്നലെയായിരുന്നു സാമ്പിള്‍ വെടിക്കെട്ട് നടക്കേണ്ടിയിരുന്നത്. രാത്രി 7ന് പാറമേക്കാവും 7.30ന് തിരുവമ്പാടിയുമായിരുന്നു തീ കൊളുത്തേണ്ടിയിരുന്നത്. അതിന്റെ പശ്ചാത്തലത്തില്‍ പാറമേക്കാവ് വിഭാഗം വെടിക്കെട്ടുപുരയ്ക്കടുത്തും തിരുവമ്പാടി ശ്രീമൂല സ്ഥാനത്തിനടുത്തുമാണ് കതിന പൊട്ടിച്ചത്.

Thrissur pooram sample firework
തൃശ്ശൂര്‍ പൂരപ്രേമികള്‍ക്കായി പ്രത്യേക മെമു സര്‍വീസുകള്‍; ഓടുന്നത് കൊല്ലം- തൃശൂര്‍ റൂട്ടില്‍, വിശദാംശങ്ങള്‍

ഇരുവിഭാഗങ്ങളും ആകാശച്ചെരുവില്‍ വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ദിവസം നഗരം ആളൊഴിഞ്ഞു കിടന്നു. പാറമേക്കാവിന്റെ മണികണ്ഠനാല്‍പ്പന്തല്‍ ദീപാലംകൃതമാക്കിയതൊഴിച്ചാല്‍ ആഘോഷങ്ങളെല്ലാം ഒഴിവാക്കിയിരുന്നു. ദുഖാചരണം കാരണം തിരുവമ്പാടിയുടെ പൂരപ്പന്തലുകളില്‍ ഇന്നു വൈകീട്ടേ അലങ്കാരവിളക്കുകള്‍ തെളിയിക്കൂ.

Thrissur pooram sample firework
കടുത്ത ചൂട്: ജലസംഭരണികള്‍ വറ്റി വരളുന്നു, ഇടുക്കിയില്‍ ശേഷിയുടെ 33 ശതമാനം മാത്രം, മുല്ലപ്പെരിയാറില്‍ ബോട്ട് സര്‍വീസിന് നിയന്ത്രണം
Summary

Thrissur pooram sample firework

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com