'മാധ്യമങ്ങളെ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുന്നു. കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗം'; വി കുഞ്ഞികൃഷ്ണനെതിരെ പരാതി

സ്പര്‍ധയും വെറുപ്പുമുണ്ടാക്കി അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയാണ് കുഞ്ഞികൃഷ്ണന്റേത് എന്നും പരാതിയില്‍ പറയുന്നു.
TI Madhusoodanan Complaint filed against V Kunjikrishnan
വി കുഞ്ഞികൃഷ്ണനെതിരെ പരാതി
Updated on
1 min read

കണ്ണൂര്‍: പയ്യന്നൂര്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെതിരെ പരാതി നല്‍കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടിഐ മധുസൂദനന്‍. മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. പയ്യന്നൂര്‍ പൊലീസിലാണ് പരാതി നല്‍കിയത്. സ്പര്‍ധയും വെറുപ്പുമുണ്ടാക്കി അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയാണ് കുഞ്ഞികൃഷ്ണന്റേത് എന്നും പരാതിയില്‍ പറയുന്നു.

TI Madhusoodanan Complaint filed against V Kunjikrishnan
കുളിക്കുന്നതിനിടെ ഇടിമിന്നലേറ്റു; കോട്ടയത്ത് കോളജ് വിദ്യാര്‍ഥി മരിച്ചു

പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച ആളുടെ വീടിന് നേരെ ആക്രമണമുണ്ടായതും വ്യാപകമായി ബാനറുകളും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടതും വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതും സിപിഎം ചെയ്യുന്നതാണെന്ന് വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചിരുന്നു. ടി ഐ മധുസൂദനന് ജനപിന്തുണ കുറയുന്നതിനാലാണ് പരാജയഭീതിയില്‍ ഈ ആക്രമണമെല്ലാം നടത്തുന്നതെന്നായിരുന്നു ആരോപണം.

TI Madhusoodanan Complaint filed against V Kunjikrishnan
പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒയ്ക്ക് സസ്പെന്‍ഷന്‍

പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പുസ്തക പ്രകാശനത്തിന്റെ സമയം മുതല്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഘട്ടങ്ങളിലെല്ലാം ടിഐ. മധുസൂദനനെതിരെ നിരവധി ആരോപണങ്ങള്‍ വി കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ചിരുന്നു. തെളിവുകള്‍ ഉള്‍പ്പെടെ പുറത്തുവിടുന്നു എന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ വാദം. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ ഫണ്ട് തട്ടിപ്പിന്റെ തെളിവുകള്‍ എന്ന് പറഞ്ഞുകൊണ്ട് നിരവധി രേഖകള്‍ കുഞ്ഞികൃഷ്ണന്‍ പുറത്തുവിട്ടിരുന്നു.

Summary

TI Madhusoodanan Complaint filed against V Kunjikrishnan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com