ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാലാതീതമായ മാതൃക : വി ഡി സതീശൻ

'എല്ലാത്തിനും ഉത്തരം നൽകുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി'
Gandhiji, V D Satheesan
Gandhiji, V D Satheesan ഫയൽ
Updated on
1 min read

കൊച്ചി: ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് കാലാതീതമായ മാതൃകയാണ് ​ഗാന്ധിജിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജാതി, മത, വർഗ, വർണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാത്തിനെയും ഒന്നായി കാണുന്ന, എല്ലാത്തിനും ഉത്തരം നൽകുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി. വിഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

Gandhiji, V D Satheesan
കണ്ണൂരില്‍ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

ഗാന്ധിയൻ ആശയ സംഹിതയുടെ അന്തസത്ത കൊണ്ട് ആറ്റിക്കുറുക്കി എടുത്തതാണ് ഇന്ത്യ. സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനർജനിക്കുന്നു. ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ - അതിജീവന പോരാട്ടങ്ങൾക്കും വഴിവെളിച്ചവും ഊർജവും തിരുത്തലുമാണ് ​ഗാന്ധിയെന്നും വി ഡി സതീശൻ കുറിച്ചു.

Gandhiji, V D Satheesan
ചെടിച്ചട്ടി കൈക്കൂലിയില്‍ നടപടി; കെഎന്‍ കുട്ടമണിയെ കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കി

വിഡി സതീശന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ജാതി, മത, വർഗ, വർണ, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാത്തിനെയും ഒന്നായി കാണുന്ന, എല്ലാത്തിനും ഉത്തരം നൽകുന്ന, എല്ലാത്തിനെയും ഒന്നിപ്പിക്കുന്ന ആശയമാണ് ഗാന്ധി.

ഗാന്ധിയൻ ആശയ സംഹിതയുടെ അന്തസത്ത കൊണ്ട് ആറ്റിക്കുറുക്കി എടുത്തതാണ് ഇന്ത്യ. സത്യം എന്ന വാക്കിന് മറുപേരാകുന്നു ഗാന്ധി. ഓരോ അനുഭവത്തിലും ഓരോ സമരമുഖത്തും ഗാന്ധിജി പുനർജനിക്കുന്നു.

ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ - അതിജീവന- ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കും കാലാതീതമായ മാതൃക തീർക്കുകയായിരുന്നു ഗാന്ധി. ഇന്നും ഗാന്ധിസം പ്രസക്തമാകുന്നതും വഴിവെളിച്ചവും ഊർജവും തിരുത്തലുമായി മാറുന്നതും അതിനാലാണ്.

Summary

Opposition leader VD Satheesan said that Gandhiji is a timeless example of anti-fascist struggle.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com