സുരേന്ദ്രൻ, അബ്ദുൽ ഹമീദ്
സുരേന്ദ്രൻ, അബ്ദുൽ ഹമീദ്

പിഎഫ്ഐ ബന്ധമില്ല, സുരേന്ദ്രനെക്കൊണ്ട് മാപ്പ് പറയിക്കും; നിയമ നടപടിക്കെന്ന് ടിഎൻ പ്രതാപന്റെ ഓഫീസ് സ്റ്റാഫ്

സിഎഎ സമരത്തിൽ എൻഐഎ ചോദ്യം ചെയ്തുവന്നത് കള്ള പ്രചാരണമാണ്. വിഷയത്തിൽ സുരേന്ദ്രൻ തന്നോടു മാപ്പ് പറയേണ്ടി വരുമെന്നും അബ്ദുൽ ഹമീദ് വ്യക്തമാക്കി
Published on

തൃശൂർ: താൻ പോപ്പുലർ ഫ്രണ്ടുകാരനാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ആരോപണത്തിനെതിരെ ടിഎൻ പ്രതാപൻ എംപിയുടെ ഓഫീസ് സ്റ്റാഫ് അബ്ദുൽ ഹമീദ്. സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു അബ്ദുൽ ഹമീദ് വ്യക്തമാക്കി. വിഷയത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അബ്​ദുൽ ഹമീദ്. 

സിഎഎ സമരത്തിൽ എൻഐഎ ചോദ്യം ചെയ്തുവന്നത് കള്ള പ്രചാരണമാണ്. വിഷയത്തിൽ സുരേന്ദ്രൻ തന്നോടു മാപ്പ് പറയേണ്ടി വരുമെന്നും അബ്ദുൽ ഹമീദ് വ്യക്തമാക്കി. മുസ്ലിം പേരുള്ള യൂത്ത് കോൺ​ഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരെയൊക്കെ തീവ്രവാദി ചാപ്പ കുത്തുന്ന ബിജെപിയോടു പുച്ഛമാണ്. അബ്ദുൽ ഹമീദ് കൂട്ടിച്ചേർത്തു. 

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വേണ്ടപ്പെട്ടയാളാണ് ടിഎന്‍ പ്രതാപന്‍. ഡല്‍ഹിയിലിരുന്നുകൊണ്ട് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ നരേറ്റീവ് മുഴുവന്‍ ഉണ്ടാക്കുന്നത് ആരാണ്? അബ്ദുള്‍ ഹമീദ് എന്നയാളാണ്. ഒന്നാന്തരം പിഎഫ്‌ഐക്കാരനാണ് അയാളെന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com