ഷൈന്‍ ടോം ചാക്കോ തമിഴ്‌നാട്ടില്‍? 'അത് പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത'; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത.
Top News
ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ പുകഴ്ത്തിയുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റ് വിവാദമായതിന് പിന്നാലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദിവ്യ എസ് അയ്യർ. തനിക്കു ബോധ്യമുള്ളപ്പോൾ സ്നേഹാദരവ് അർപ്പിക്കുക അന്നും ഇന്നും ഒരു പതിവ് ആണ്. അതു പത അല്ല, താൻ നടക്കുന്ന ജീവിത പാത ആണെന്നാണ് ദിവ്യയുടെ പോസ്റ്റ്.

ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും. അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ വ്യാഴാഴ്ച്ച നടന്ന വെടിവെയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്കേറ്റു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേ​ഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ അറിയാം.

1. ഷൈന്‍ ടോം ചാക്കോ തമിഴ്‌നാട്ടില്‍?, കൊച്ചിയിലും തൃശൂരിലും ഇല്ല?; ഹോട്ടലില്‍ നിന്ന് വെള്ള കാറില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

shine tom chacko
ഹോട്ടലിൽ നിന്ന് പുറത്തേയ്ക്ക് പോകുന്ന വെള്ള കാറിന്റെ ദൃശ്യം, ഷൈന്‍ ടോം ചാക്കോ

2. 'അത് പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത ആണ്'; മറുപടിയുമായി ദിവ്യ എസ് അയ്യർ

Dr Divya S Iyer
ദിവ്യ എസ് അയ്യർഇൻസ്റ്റ​ഗ്രാം

3. പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി; പള്ളികളിൽ പ്രത്യേക പ്രാർഥന

Good Friday
ഇന്ന് ദുഃഖ വെള്ളിഫയൽ

4. ഫ്ലോറിഡ സർവകലാശാലയിൽ വെടിവയ്പ്പ്; രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരിക്ക്

Florida University
ഫ്ലോറിഡ സർവകലാശാലയിൽ വെടിവയ്പ്പ്എക്സ്

5. തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റർ വേ​ഗത്തിൽ ശക്തമായ കാറ്റ്; ജാ​ഗ്രത

rain with Thunderstorms in the state; alert
തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതപ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com