രാഹുല്‍ ഗാന്ധിക്ക് താത്പര്യം കെസി വേണുഗോപാലിനെ? വിജയ് സര്‍ക്കാര്‍ അധികാരമേറ്റു, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Today'S Top 5 news
Top news today

1. രാഹുല്‍ ഗാന്ധിക്ക് താത്പര്യം കെസി വേണുഗോപാലിനെ; 'മുഖ്യമന്ത്രിയില്‍' രഹസ്യ കൂടിക്കാഴ്ച; റിപ്പോര്‍ട്ട്

Rahul Gandhi and KC Venugopal during the Congress Working Committee
Rahul Gandhi, KC Venugopal Center-Center-Delhi

ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം കെസി വേണുഗോപാലിനു നല്‍കാനാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് താത്പര്യമെന്നു റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയാകാന്‍ വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവരാണ് മത്സരിക്കുന്നത്. മൂന്ന് പേരുമായി കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മൂന്ന് മണിക്കൂറിനടുത്തു ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസുമായി അടുത്തു നില്‍ക്കുന്നവര്‍ കെസിയുടെ സാധ്യതകള്‍ വെളിപ്പെടുത്തിയത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും സ്വകാര്യ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

2. തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു: മന്ത്രിസഭയിൽ സെങ്കോട്ടയ്യനും നിർമ്മൽ കുമാറും

Vijay_Governor_Rahul Gandhi
Vijay_Governor_Rahul GandhiPTI

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വിജയ്യും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ദശകങ്ങളായി നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ഭരണത്തുടർച്ചയ്ക്ക് അന്ത്യം കുറിച്ചാണ് 'തമിഴകത്തിന്റെ തലൈവൻ' ഭരണസാരഥ്യം ഏറ്റെടുത്തത്. ടി.വി.കെ പ്രവർത്തകരുടെ വിസിലടികളും മുദ്രാവാക്യങ്ങളും സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ചടങ്ങിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുഖ്യാതിഥിയായിരുന്നു.

3. INTERVIEW|കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിക്കട്ടെ: പി എം എ സലാം

PMA Salam
PMA Salam

യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ, മുസ്ലിം ലീഗിന്റെ നിലപാട് കൂടുതൽ വ്യക്തതയോടെ തുറന്നുപറഞ്ഞ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. വി ഡി സതീശന് അനുകൂലമായ നിലപാട് ലീഗ് നേതാക്കൾ എഐസിസി നിരീക്ഷകരോട് പങ്കുവെച്ചെ സാഹചര്യത്തിൽ, കോൺഗ്രസിലെ ചില നേതാക്കളുടെ ലീഗ് വിമർശനങ്ങൾക്ക് “കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ” എന്നായിരുന്നു പി.എം.എ സലാമിന്റെ പ്രതികരണം. സമകാലിക മലയാളത്തിന് നൽകിയാണ് അഭിമുഖത്തിൽ മന്ത്രി സ്ഥാനങ്ങൾ മുതൽ മുന്നണി രാഷ്ട്രീയത്തിലെ ലീഗിന്റെ സ്വാധീനം വരെ വിവിധ വിഷയങ്ങളിൽ അദ്ദേഹം മനസുതുറക്കുന്നു.

4. പ്രധാനമന്ത്രിയുടെ പരിപാടി നടന്ന വേദിക്കടുത്ത് നിന്നും സ്ഫോടകവസ്തു കണ്ടെടുത്തു; ഒരാൾ കസ്റ്റഡിയിൽ

Narendra Modi
Narendra ModiPTI

5. ദേശീയഗാനത്തിനു മുന്നേ വന്ദേമാതരം; ബിജെപി വിരുദ്ധനിലപാടുകളില്‍ മലക്കംമറിയുന്നോ വിജയ്?

Tamil actor Vijay
വിജയ്Samakalika Malayalam
Summary

Today'S Top 5 news

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com