ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവര്ത്തകന് സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയോടെ പൊലീസ് ബലം പ്രയോഗിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി..തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് ആണ്. ശ്രീഹരിക്കോട്ടയിലെ ഐഎസ്ആര്‍ഒയുടെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് മിഷന് ആഗമന്‍ എന്ന് പേരിട്ട ദൗത്യം നടക്കുക. ഇന്‍സ്പേസിന്റെ പിന്തുണയോടെയാണ് വിക്ഷേപണം. .ടെഹ്റാന്: പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയ്ക്ക് അന്ത്യ ശാസനവുമായി ഇറാൻ. രണ്ടോ മൂന്നോ ദിവസങ്ങളിൾക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കണം. ഇല്ലെങ്കിൽ സമ്പൂർണ ആക്രമണത്തിലേക്ക് കടക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഉന്നത ഉദ്യോഗസ്ഥനും പരമോന്നത നേതാവിന്റെ സൈനിക ഉപദേഷ്ടാവുമായ മൊഹ്സെൻ റെസായി മുന്നറിയിപ്പ് നൽകി..തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ നടപടികൾ വേഗത്തിലാക്കി കെഎസ്ഇബി. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (NTPC) പവർ പൾസ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട കെഎസ്ഇബിയുടെ അപേക്ഷ ഇന്ന് റഗുലേറ്ററി കമ്മീഷൻ പരിഗണിക്കും..തിരുവനന്തപുരം: സംസ്ഥാണത്ത് ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ. നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates