'തോന്നിയപോലെ ഡാമുകള്‍ തുറക്കില്ല', യുവജനങ്ങളുടെ ആശങ്കകള്‍ കേള്‍ക്കണം, ജന്തര്‍ മന്തര്‍ സമരത്തില്‍ സുപ്രീം കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Todays Top 5 news
top news
Edited By:

1. 'ജെന്‍സികളേ, മുഖ്യമന്ത്രിയുടെ ഉറപ്പില്‍ രൂപം മാറ്റല്ലേ?'; വാഹന മോഡിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിന്; മറുപടിയുമായി ഗഡ്കരി

Nitin Gadkari
Nitin Gadkariഫയൽ

2. ഇനി തോന്നിയപോലെ ഡാമുകൾ തുറക്കില്ല! മഴയുടെ അളവും ഒഴുക്കും നിരീക്ഷിക്കാൻ 'ഡിജിറ്റൽ കണ്ണ്'

Satheesan Cabinet briefing
Satheesan Cabinet briefing

തിരുവനന്തപുരം: ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന എഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഡാമുകളിലേക്കുള്ള വെള്ളത്തിന്റെ വരവ്, പുറത്തേക്കുള്ള ഒഴുക്ക് , മഴയുടെ അളവ് എന്നിവ ശാസ്ത്രീയമായി വിലയിരുത്തിയ ശേഷമായിരിക്കും ഇനി ഡാമുകളുടെ ഷട്ടറുകൾ തുറക്കുക. വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നതിനായി ഡാമുകളിലും നദികളിലും അടിഞ്ഞുകൂടിയ മണ്ണും ചെളിയും അടിയന്തരമായി നീക്കം ചെയ്യും. ഒഡീഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയിൽ കാലാവസ്ഥാ പ്രവചനവും ഫ്ലഡ് മാപ്പിംഗും ശക്തിപ്പെടുത്തി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി പ്രത്യേക 'ഡിസാസ്റ്റർ റെസീലിയൻസ് പ്രോഗ്രാമിന്' രൂപം നൽകും.

3. 'രഹസ്യമായി ചിലരെ കാണേണ്ടി വരും, അല്ലാതെയും കാണേണ്ടി വരും; ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയര്‍'

V D Satheesan
മുഖ്യമന്ത്രി വിഡി സതീശൻ

4. യുവജനങ്ങളുടെ ആശങ്കകൾ കേൾക്കണം, അക്രമത്തിലേക്ക് നയിക്കരുത്: ജന്തർ മന്തർ സമരത്തിൽ സുപ്രീം കോടതി

Supreme Court
സുപ്രീം കോടതിഫയല്‍

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഉയർന്നുവന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി. പ്രതിഷേധിക്കുന്ന യുവജനങ്ങളുടെ ആശങ്കകൾ മനസ്സിലാക്കി പ്രശ്നം പരിഹരിക്കാനാണ് അധികാരികൾ ശ്രമിക്കേണ്ടതെന്നും, സാഹചര്യം അക്രമത്തിലേക്ക് പോകാതെ സംയമനം പാലിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജൂലൈ 20-ന് നടന്ന പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്ത കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി)ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ പരാമർശം.

5. 'വിദ്യാർഥികൾ ആരോടും മാപ്പ് പറയേണ്ടതില്ല, അവർ തെറ്റൊന്നും ചെയ്തിട്ടില്ല': രാഹുൽ ഗാന്ധി

Rahul_Priyanka
Rahul_PriyankaPTI

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കും വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കുമെതിരെ പ്രക്ഷോഭരംഗത്തുള്ള വിദ്യാർഥികൾക്ക് പൂർണ്ണ പിന്തുണയുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ ഭരണകൂടം ഭീഷണിപ്പെടുത്താനും അടിച്ചമർത്താനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധികൾക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പ്രതിഷേധത്തിന്റെ ഭാഗമായ 15 വയസ്സുള്ള പെൺകുട്ടിയുടെ വീട്ടിലേക്ക് ഗുണ്ടകളെ അയച്ച് നിർബന്ധിച്ച് മാപ്പുപറയിച്ച സംഭവം അംഗീകരിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com