കൊച്ചി: അത്തം പിറന്നു, ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ രാവിലെ 9 ന് അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന് നിര്‍വഹിക്കും. ചലച്ചിത്ര താരം മനോജ് കെ ജയന് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയില്‍ അണിനിരക്കുന്നത്..തിരുവനന്തപുരം: എംഡിഎംഎ കേസ് പ്രതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച മാധ്യമങ്ങളുടെ പോസ്റ്റുകള്‍ നീക്കം ചെയ്തത് ഏതെങ്കിലും വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരമല്ലെന്നും, മറിച്ച് സാങ്കേതിക തകരാര്‍ മൂലമാണെന്നും മെറ്റ വ്യക്തമാക്കി. എഐ സോഫ്റ്റ്വെയറില് വരുത്തിയ അപ്ഡേറ്റാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഇടയാക്കിയതെന്ന് കമ്പനി അറിയിച്ചു. കേരളത്തില്‍ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സമാന രീതിയില്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തെ മെറ്റ അറിയിച്ചു..തിരുവനന്തപുരം: ലയണല്‍ മെസിയെയും ടീമിനെയും കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജിഎസ്ടി അടച്ചില്ലെന്ന ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപവത്കരിച്ചു. കായികവകുപ്പ് സെക്രട്ടറി എന്‍. പ്രശാന്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ജിഎസ്ടി ഡെപ്യൂട്ടി കമ്മിഷണര്‍ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം കേസന്വേഷിക്കും.റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കുനേരേയാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും..കൊച്ചി: മലയാളികളുടെ ദേശീയോത്സവമായ ഓണാഘോഷത്തിന് ഇന്ന് തുടക്കമായി. ചിങ്ങമാസത്തിലാണ് സാധാരണയായി അത്തം പിറക്കാറുള്ളതെങ്കിലും, ഇത്തവണ അത്തം ആഘോഷിക്കുന്നത് കര്‍ക്കടകത്തിലാണ്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഓണം ആഘോഷിക്കുന്നത്. ഇതിന് തൊട്ടുമുന്‍പുള്ള അത്തം നാളിലാണ് പത്തു ദിവസത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്..ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പാടിയതുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം. പരിപാടിയില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കുന്നതിനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തടയാന്‍ ശ്രമിച്ചുവെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ഈ ആരോപണം കോണ്‍ഗ്രസ് നിഷേധിച്ചു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates