
പാകിസ്ഥാനെതിരെ കൂടുതല്‍ നടപടിയുമായി ഇന്ത്യ. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ചെനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി. വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥി പിടിയില്‍. തൈക്കാവ് വിഎച്ച്എസ്എസിലാണ് പരീക്ഷയ്ക്കെത്തിയത്. കഞ്ചാവ് പുലിപ്പല്ല് കേസുകളില്‍ പ്രതിയായതിന് പിന്നാലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കിയ റാപ്പര്‍ വേടന് ഇടുക്കിയില്‍ വീണ്ടും വേദി. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.
കൊളംബോ: വനിതാ ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ വനിതകള്‍ ഒടുവില്‍ തോല്‍വി അറിഞ്ഞു. ശ്രീലങ്കന്‍ വനിതകളോടു 3 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെടുത്തു. ശ്രീലങ്ക 49.1 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. 7 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യക്കെതിരെ ലങ്കൻ വനിതകൾ വിജയം സ്വന്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates