പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരമായ 18 കാരിയെ 5 വര്‍ഷത്തിനിടെ 60ലേറെ പേര് പീഡിപ്പിച്ചെന്ന പരാതിയില്‍ കൂടുതല്‍ പേര് അറസ്റ്റില്‍. പ്ലസ് ടു വിദ്യാര്‍ത്ഥിയടക്കം ഒന്‍പത് പേരാണ് അറസറ്റിലായിരിക്കുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.നാളെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. 62 പേര് ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി..കൊച്ചി: വ്യവസായി ബോബി ചെമ്മണൂര്‍ ലൈംഗികാധിക്ഷപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. സമാനമായ വിധത്തില്‍ മറ്റുള്ളവര്‍ക്കെതിരെ ബോബി അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്..ന്യൂഡല്‍ഹി: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രസര്‍ക്കാര്‍. എസ്ഐഒ അന്വേഷണത്തിലെ കണ്ടെത്തലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ചത്. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവിന് മേല്‍ മറ്റ് അന്വേഷണം പാടില്ലെന്ന വാദവും നിലനില്‍ക്കില്ല. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും ഡല്‍ഹി ഹൈക്കോടതിയെ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചു..തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അച്ഛന്റെ ആഗ്രഹപ്രകാരം 'സമാധി' ഇരുത്തിയ സംഭവത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് 'അച്ഛന് സമാധി'യായെന്ന് മക്കള്‍ ബോര്‍ഡ് സ്ഥാപിച്ചത്. രണ്ട് ആണ്മക്കള് ചേര്‍ന്ന് പിതാവ് ഗോപൻ സ്വാമിയെ കുഴിച്ചുമൂടിയ ശേഷം സ്മാരകം ഉണ്ടാക്കുകയായിരുന്നു. 'സമാധി'യായെന്ന് മക്കള്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള പൊലിസിന്റെ നീക്കം..കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ഭരണം അവസാനിപ്പിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി മാര്‍ ജോസഫ് പാംപ്ലാനിയെ നിയമിച്ചു. തലശേരി ആര്‍ച്ച് ബിഷപ്പിന്റെ ചുമതല കൂടാതെയാണ് പുതിയ ചുമതല..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates