കോട്ടയത്ത് ഭര്‍ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി, പുനഃസംഘടനാ വിഷയങ്ങള്‍ പാര്‍ട്ടി വേദിയില്‍ ഉന്നയിക്കുമെന്ന് ചാണ്ടി ഉമ്മന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. അക്കാര്യം മന്ത്രിസഭയില്‍ ആലോചിച്ചിട്ടില്ല.
top 5 news today
top 5 news today

ഭര്‍ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളി സോണിയാണ് ഭാര്യ അല്‍പനയെ കൊലപ്പെടുത്തിയത്.  പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. അക്കാര്യം മന്ത്രിസഭയില്‍ ആലോചിച്ചിട്ടില്ല. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി എന്താണ് പറഞ്ഞതെന്ന് അറിയില്ല. വളരെ കൂടിയാലോചന നടത്തേണ്ട കാര്യമാണിത്. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

1. കുഴിച്ചുമൂടിയ അതേ സ്ഥലത്ത് പിറ്റേ ദിവസവും ജോലിക്കെത്തി, കൊന്നത് കരിങ്കല്ലില്‍ തലയിടിപ്പിച്ച്; കോട്ടയത്ത് ഭര്‍ത്താവ് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Kottayam murder
Kottayam murderscreen grab

2. പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല; ശിവന്‍കുട്ടി പറഞ്ഞത് അറിയില്ല; എതിര്‍പ്പ് ശക്തമാക്കി സിപിഐ

Minister K Rajan
Minister K Rajan

3. 'ഞാന്‍ രാഹുലിന്റെ ഗ്രൂപ്പ്, പിതാവാണ് മാതൃക'; ആശങ്കകൾ പാര്‍ട്ടി വേദിയില്‍ ഉന്നയിക്കുമെന്ന് ചാണ്ടി ഉമ്മന്‍

Chandy Oommen
ചാണ്ടി ഉമ്മന്‍ /Chandy Oommenഫയല്‍

4. ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു, ടിസിക്ക് അപേക്ഷിച്ച് രക്ഷിതാക്കള്‍

St. Rita's School
St. Rita’s School

5. തകര്‍ത്തടിച്ച് മിച്ചല്‍ മാര്‍ഷ്; ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് ജയം

australia win against india in first one day
australia win against india in first one dayimage credit: bcci

പെര്‍ത്ത്: മഴ രസംകൊല്ലിയായ, ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ജയം. മഴയെ തുടര്‍ന്ന് 26 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് നേടാനായത്. 137 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഓസ്ട്രേലിയ ബാറ്റ് ചെയ്യുന്നതിനിടെ വീണ്ടും മഴ കളി തടസ്സപ്പെടുത്തി. തുടര്‍ന്ന് ഡക് വര്‍ത്ത്- ലൂയിസ് നിയമപ്രകാരം പുതുക്കി നിശ്ചയിച്ച 131 റണ്‍സ് ഓസ്ട്രേലിയ 29 പന്ത് ബാക്കിനില്‍ക്കേ മറികടക്കുകയായിരുന്നു. 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയയുടെ വിജയം. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് തിളങ്ങി. മിച്ചൽ മാർഷ് 46 റൺസ് എടുത്ത് പുറത്താകാതെ നിന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com