വാഷിങ്ടണ്‍: യുഎസിലേക്കുള്ള അഭയാര്‍ത്ഥികളുടെ പ്രവേശന പരിധി വെട്ടിച്ചുരുക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2026 സാമ്പത്തിക വര്‍ഷത്തില്‍ 7500 പേരാക്കിയാണ് അഭയാര്‍ഥി പ്രവേശന പരിധി നിശ്ചയിച്ചിരിക്കുന്നത്. യുഎസ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പരിധിയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്..തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനിടെ എസ്ഐആര്‍ നടത്തിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട്. ഇന്ന് എസ്ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്..കോഴിക്കോട്: കേരളത്തിലെ മുസ്ലീം സമൂഹത്തിന്റെ പരമോന്നത നേതാവാര്? സംസ്ഥാനത്തെ മുസ്ലീം മത വിശ്വാസികള്‍ക്കിടയില്‍ ചൂടുള്ള ചര്‍ച്ചയാവുകയാണ് ഈ വിഷയം. ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകരും, സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയെ പിന്തുണയ്ക്കുന്നവരും തമ്മിലാണ് വിഷയത്തില്‍ പോര് കനക്കുന്നത്. സോഷ്യല്‍ മീഡിയയിലാണ് പ്രധാനമായും ഇതിന്റെ അലയൊലികള്‍ ഉയരുന്നത്..കൊച്ചി: ആഫ്രിക്കയിലെ മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ കാണാതായ മലയാളിയുടെ മൃതദ്ദേഹം കണ്ടെത്തി. എറണാകുളം എടയ്ക്കാട്ടുവയല്‍ സ്വദേശി ഇന്ദ്രജിത്ത് സന്തോഷി(22)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഇന്ദ്രജിത്തിന്റെത് തന്നെയെന്ന് കുടുംബം തിരിച്ചറിഞ്ഞു. കമ്പനി അധികൃതരാണ് മൃതദേഹം ലഭിച്ച വിവരം കുടുംബത്തെ അറിയിച്ചത്. രണ്ടാഴ്ചയിലേറെയായി നടന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. .തിരുവനന്തപുരം: കേന്ദ്ര,സംസ്ഥന സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന് സീരീസ് ഏര്‍പ്പെടുത്തുന്നതിനുള്ള കരട് വിജ്ഞാപനമായി. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കാനാണ് നീക്കം. KL 90, KL 90 Dസീരീസിലാണ് സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രോട്ടോക്കോള്‍ വാഹനങ്ങള്‍ എന്നിവക്കായി ചില നമ്പറുകള്‍ പ്രത്യേകമായി മാറ്റിവക്കും..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates