തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ തമിഴ്നാട് സ്വദേശി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും വീട്ടിലും എസ്ഐടി പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് പരിശോധന ആരംഭിച്ചത്. തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശിയായ ഡി. മണിയുടെ യഥാര്‍ത്ഥ പേര് ബാലമുരുകന് എന്നാണ്. മണിയും സംഘവും നേരത്തെ ഇറിഡിയം തട്ടിപ്പ് ഉള്‍പ്പെടെയുള്ള വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ്..കൊച്ചി: സോണിയ ഗാന്ധിക്കൊപ്പം ശബരിമല സ്വര്‍ണക്കൊളളക്കേസിലെ പ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമുള്ള ചിത്രമുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണം വിലകുറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സിപിഎമ്മിന്റേത് യഥാര്‍ഥ പ്രശ്നം മറയ്ക്കാനുള്ള ശ്രമമാണെന്നും സ്വര്‍ണക്കൊളള മറച്ചുപിടിക്കാന്‍ ഫോട്ടോയുടെ കാര്യം പറഞ്ഞിട്ട് എന്താണെന്നും വിഡി സതീശന് ചോദിച്ചു. മുഖ്യമന്ത്രി സ്വര്‍ണക്കൊള്ളയിലെ പ്രതിയാണെന്ന് തങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കുന്നുവെന്നാണ് പറഞ്ഞതെന്നും വിഡി സതീശന് പറഞ്ഞു. .കൊച്ചി: ഭാര്യയെ നഗരസഭാ ചെയര്‍പേഴ്സണ്‍ ആക്കാത്തതിനാല്‍ എംഎല്‍എ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ. പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്ക് എംഎല്‍എ ഓഫീസ് നഷ്ടമായത്. എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിട ഉടമയുടെ ഭാര്യ നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലറായി ജയിച്ചിരുന്നു. ഇവരെ ചെയര്‍പേഴ്സണ്‍ ആക്കണമെന്ന ആവശ്യം നടപ്പാകാതെ വന്നതോടെയാണ് കെട്ടിട ഉടമ അരിശം തീര്‍ത്തത്. .കൊച്ചി: രാഹുകാലം കഴിയാതെ ഓഫിസില്‍ കയറില്ലെന്നു പെരുമ്പാവൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ് ചെയര്‍പഴ്സണ്‍.സത്യപ്രതിജ്ഞ ചെയ്തിട്ടും ഓഫീസിനുള്ളില്‍ കയറാന്‍ വിസമ്മതിച്ച ചെയര്‍പേഴ്സണ്‍ കെഎസ് സംഗീത രാഹുകാലം കഴിയാനായി 45 മിനിറ്റോളം കാത്തിരുന്നത്. .ശബരിമല: അയ്യപ്പ വിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഭക്തിസാന്ദ്രം. ശരംകുത്തിയില്‍ എത്തിച്ചേര്‍ന്ന ഘോഷയാത്രയെ ആചാരപരമായ വരവേല്‍പ്പ് നല്‍കിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും,ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചത്. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates