'മുഖ്യമന്ത്രിയുടെ അടുത്ത് നിന്ന് ആര്‍ക്കെങ്കിലും ഫോട്ടോ എടുക്കാന്‍ പറ്റുമോ? സോണിയയുടെ അടുത്ത് നിന്ന് ഫോട്ടോ എടുത്താല്‍ എന്താണ് കുഴപ്പം?'

സ്വര്‍ണക്കൊള്ളക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് സിപിഎം സ്വീകരിക്കുന്നത്. ജയിലില്‍ ഉള്ളവര്‍ മൊഴി നല്‍കിയാല്‍ മറ്റ് പല സിപിഎം നേതാക്കന്‍മാര്‍ കൂടി അകത്തുപോകും.
vd satheesan
വിഡി സതീശന്‍
Updated on
2 min read

കൊച്ചി: സോണിയ ഗാന്ധിക്കൊപ്പം ശബരിമല സ്വര്‍ണക്കൊളളക്കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രമുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണം വിലകുറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിന്റേത് യഥാര്‍ഥ പ്രശ്‌നം മറയ്ക്കാനുള്ള ശ്രമമാണെന്നും സ്വര്‍ണക്കൊളള മറച്ചുപിടിക്കാന്‍ ഫോട്ടോയുടെ കാര്യം പറഞ്ഞിട്ട് എന്താണെന്നും വിഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രി സ്വര്‍ണക്കൊള്ളയിലെ പ്രതിയാണെന്ന് തങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കുന്നുവെന്നാണ് പറഞ്ഞതെന്നും വിഡി സതീശന്‍ പറഞ്ഞു.

vd satheesan
'പണം വാങ്ങി മേയര്‍ പദവി വിറ്റു'; തൃശൂരില്‍ ഇടഞ്ഞ് ലാലി ജെയിംസ്, വിപ്പ് കൈപ്പറ്റിയില്ല

'ശബരിമലയില്‍ അയ്യപ്പന്റെ സ്വര്‍ണം കട്ട രണ്ട് സിപിഎം നേതാക്കള്‍ ജയിലിലില്‍ ആണ്. അവരെ ഇപ്പോഴും സിപിഎം സംരക്ഷിക്കുകയും അവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുകയും ചെയ്യുകയാണ്. അത് മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി വിലകുറഞ്ഞ ആരോപണം ഉന്നയിക്കുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം നടത്തിയ ഏറ്റവും നിലവാരം കുറഞ്ഞ വാര്‍ത്താസമ്മേളനത്തിലാണ് സോണിയാ ഗാന്ധിയുടെ കൂടെ പോറ്റിയുണ്ടെന്ന ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ കൂടെയുള്ള പോറ്റിയുടെ ഫോട്ടോ ഉണ്ടല്ലോ?. മുഖ്യമന്ത്രി സ്വര്‍ണക്കൊള്ളയിലെ പ്രതിയാണെന്ന് ഞങ്ങള്‍ പറഞ്ഞോ?. ഇങ്ങനെയുള്ള ആളുകള്‍ പലരുടെയും അടത്തുപോയി ഫോട്ടോയെടുക്കും. അതല്ലല്ലേ ഇവിടുത്തെ വിഷയം. എല്‍ഡിഎഫിന്റെ കാലത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായവരാണ് ജയിലില്‍ കിടക്കുന്നത്. ഇനിയും അന്വേഷണം കൂടുതല്‍ ആളുകളിലേക്ക് പോകണം. വന്‍ തോക്കുകള്‍ ഉണ്ടെന്ന് കോടതി തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു. ആ സ്വര്‍ണക്കൊളള മറച്ചുപിടിക്കാന്‍ ഫോട്ടോയുടെ കാര്യം പറഞ്ഞിട്ട് എന്താണ്' - സതീശന്‍ ചോദിച്ചു

vd satheesan
'അച്ചടക്ക നടപടി വന്നാല്‍ പലതും തുറന്നുപറയും; താഴെത്തട്ടില്‍ പണിയെടുത്ത ആളുകളുടെ ചെവിട്ടത്ത് അടിക്കുന്നതിന് തുല്യമല്ലേ?'

'ടൂറിസം വകുപ്പില്‍ മുന്‍പ് ഒരു വ്‌ലോഗര്‍ ഉണ്ടായിരുന്നു. അത് മന്ത്രി റിയാസ് മുന്‍ കൈ എടുത്തുകൊണ്ടുവന്നതാണ്. പിന്നീടാണ് അവര്‍ ഒരു ചാരയാണെന്ന് മനസിലായത്. എന്നാല്‍ റിയാസിനെതിരെ അതില്‍ ആരോപണം വന്നപ്പോള്‍ മന്ത്രി എങ്ങനെ തെറ്റുകാരനാകുമെന്ന് ചോദിച്ചത് ഞാനാണ്. വ്‌ലോഗര്‍ സ്‌പൈ ആണെന്ന് അറിഞ്ഞാല്‍ ഇവിടെ കൊണ്ടുവരുമായിരുന്നോ?. റെയില്‍വേ സ്‌റ്റേഷനിലോ മറ്റ് എവിടയെങ്കിലും വച്ച് ഫോട്ടെയെടുക്കാന്‍ ആര് വന്നാലും ഞാനൊക്കെ നിന്നുകൊടുക്കും. നാളെ അയാള്‍ ഏതെങ്കിലും കേസില്‍ പ്രതിയായാല്‍ മാധ്യമങ്ങള്‍ ഇടാന്‍ പോകുന്നത് എന്റെ കൂടെ ഇളിച്ചുനില്‍ക്കുന്ന ചിത്രമായിരിക്കും. അതില്‍ ഞാന്‍ തെറ്റുകാരനാവുമോ?'

സ്വര്‍ണക്കൊള്ളക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് സിപിഎം സ്വീകരിക്കുന്നത്. ജയിലില്‍ ഉള്ളവര്‍ മൊഴി നല്‍കിയാല്‍ മറ്റ് പല സിപിഎം നേതാക്കന്‍മാര്‍ കൂടി അകത്തുപോകും. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന ഓരോ കാര്യങ്ങളും. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണസംഘത്തില്‍ ഇടപെടുന്നെന്നത് ബോധ്യമായില്ലേ?. ജയിലില്‍ ഡിഐജി പണം വാങ്ങി ആളുകള്‍ക്ക് പരോള്‍ നല്‍കുന്നു. ലഹരിമരുന്ന് ഉന്നത ഉദ്യോഗസ്ഥര്‍ മാഫിയക്ക് കൂട്ട് നില്‍ക്കുന്നു. വിനോദ് കുമാറിനെതിരെ നിരവധി പരാതി ഉണ്ടായിട്ടും മുഖ്യമന്ത്രി അത് പൂഴ്ത്തിവയ്ക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ടുബന്ധമുള്ളയാളാണ് വിനോദ് കുമാര്‍. അവിടെ പൊലിസിനെ നിയന്ത്രിക്കുന്നത് ഒരു മാഫിയ ആണ്. അതെല്ലാം ഇപ്പോള്‍ പുറത്തുവരികയാണ്. ജയിലുകളില്‍ ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് പഞ്ചനക്ഷത്ര സസൗകര്യമാണ്. പ്രതികള്‍ കൂടുതല്‍ സമയവും പരോളിലാണ്. നിയമവിരുദ്ധമായ രീതിയിലാണ് പരോള്‍ കിട്ടുന്നത്. അതിന് കൂട്ടുനില്‍ക്കുന്നവരെ മുഖ്യമന്ത്രിയുടെ ഓഫീസ് സംരക്ഷിക്കുന്നു.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കാണാന്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല. പലരും വഴി ഇങ്ങനെ പോയി ചിലര്‍ ഫോട്ടോ എടുത്തെന്ന് വരും. എന്നാല്‍ മുഖ്യമന്ത്രിയുടെ അടുത്ത് നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ?.പരിചയമില്ലാത്ത പലരും വന്ന് ഫോട്ടോയെടുക്കുമ്പോള്‍ എനിക്ക് പേടിയുണ്ടെങ്കിലും ഫോട്ടോ എടുക്കാന്‍ നിന്നുകൊടുക്കാറുണ്ട്. മുഖ്യമന്ത്രിയുടെ കൂടെ നിന്ന് ഫോട്ടോയെടുത്തയാള്‍ സോണിയയുടെ അടുത്ത് നിന്ന് ഫോട്ടോയെടുത്താല്‍ എന്താണ് കുഴപ്പം?. മുഖ്യമന്ത്രിയും അതീവസുരക്ഷയുള്ള ആളല്ലേ?' സതീശന്‍ ചോദിച്ചു.

Summary

VD SATHEESAN AGAINST PINARAYI VIJAYAN

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com