ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഒമ്പതംഗ ബെഞ്ചിന് മുന്നിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. യുവതി പ്രവേശനം മതപണ്ഡിതന്മാരുമായി ആലോചിച്ച് വേണം തീരുമാനമെടുക്കാന്‍. സ്ത്രീ പ്രവേശനം ഗുരുതര മനുഷ്യാവകാശ ലംഘനമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതി ഉന്നയിച്ചിട്ടുള്ള ഏഴ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സര്‍ക്കാര്‍ എഴുതി നല്‍കിയിരിക്കുന്നത്..കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. അലുവ അതുല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെയാണ് അതുലിന് നേരെ ആക്രമണം ഉണ്ടായത്..ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ എല്‍പിജി ടാങ്കര്‍ കപ്പലായ നന്ദാദേവി ഹോര്‍മൂസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയില്‍ പ്രവേശിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍. സംഘര്‍ഷഭരിതമായ ഗള്‍ഫ് മേഖലയിലൂടെ ഊര്‍ജ്ജ ചരക്കുകള്‍ സുരക്ഷിതമായി എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പാണിത്. 46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ് ആണ് നന്ദാദേവി വഹിക്കുന്നത്. ഇന്ത്യന്‍ നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പല്‍ ഇന്ത്യയിലേക്കുള്ള യാത്ര തുടരുന്നത്. മുംബൈ അല്ലെങ്കില്‍ കണ്ട്ല തുറമുഖങ്ങളില്‍ ഒന്നിലായിരിക്കും കപ്പല്‍ അടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍..തിരുവനന്തപുരം: 2025 ലെ കേരള വന (ഭേദഗതി) ബില്‍ നിയമമായി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പ്പന നടത്താന്‍ അനുവദിക്കുന്ന പുതിയ നിയമം ഫെബ്രുവരി 9 മുതല്‍ നിലവില്‍ വന്നു. മുറിച്ച് വില്‍ക്കുന്ന ചന്ദനമരത്തിന്റെ വില ഭൂ ഉടമയ്ക്ക് ലഭിക്കും..കണ്ണൂര്‍: താന്‍ കണ്ണൂരില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് കെ സുധാകരന് എംപി. താന്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് എന്താണ് ദോഷമെന്നും കെ സുധാകരന് ചോദിച്ചു. ഓരോ സഹപ്രവര്‍ത്തകരും മത്സരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തിന്റെ പേരിലാണ് ഈ തര്‍ക്കമെന്നും കെ സുധാകരന് പറഞ്ഞു..TOP 5 News Today.Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates