എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിരം..പിണറായി വിജയന്റെ ഓഫീസില്‍ ഒരു ഉപജാപക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അവരാണ് പൊലീസിനെയും ഭരണത്തെയും നിയന്ത്രിക്കുന്നത്. ആ ഉപജാപക സംഘത്തില്‍ മന്ത്രിസഭയിലെ ഒരു ഉന്നതന് കൂടിയുണ്ട്. അത് മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാവുന്നതാണെന്നും സതീശന് പറഞ്ഞു..ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം ആര് അജിത് കുമാര്‍. സ്വകാര്യ സന്ദര്‍ശനം ആണെന്ന് ഇക്കാര്യം അന്വേഷിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനോട് എഡിജിപി വിശദീകരണം നല്‍കിയെന്നാണ് അറിയുന്നത്. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൂടിക്കാഴ്ചാവിവാദവും അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്..നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ. ഹൈദരാബാദ് പൊലീസാണ് നടനെ കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ താരത്തെ കയ്യേറ്റം ചെയ്തിരുന്നു. പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്..നിവിന്‍ പോളിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ തീയതി മാധ്യമങ്ങളോട് പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് പരാതിക്കാരി പൊലീസില്‍ മൊഴി നല്കി. 2023 ഡിസംബര്‍ 14, 15 തിയതികളില്‍ ദുബായില്‍ വച്ച് ലൈംഗിക അതിക്രമം ഉണ്ടായതെന്നായിരുന്നു നടി പറഞ്ഞത്. അന്നേദിവസം നിവിന്‍ പോളി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates