'പൊലീസും ജഡ്ജിയും പീഡിപ്പിക്കുന്നു'; ഹൈക്കോടതിക്ക് മുന്നില്‍ ആംബുലന്‍സില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ദമ്പതികള്‍

സുഹൃത്തിന്റെ ബന്ധുവായ ആലുവയിലുള്ള ഒരു ജഡ്ജിയും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തങ്ങളെ നിരന്തരം പീഡിപ്പിക്കുന്നു എന്ന് കത്തില്‍ പറയുന്നു.
Kerala High court
കേരള ഹൈക്കോടതി ഫയൽ
Updated on
1 min read

കൊച്ചി: ഹൈക്കോടതി പരിസരത്ത് ആംബുലന്‍സിനുള്ളില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ദമ്പതികള്‍. ആംബുലന്‍സ് ഡ്രൈവറായ വിനുവും ഭാര്യ ബിന്‍സിയുമാണ് ഇന്നു രാവിലെ ആറരയോടെ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

ആംബുലന്‍സിനുള്ളില്‍ നിന്ന് ഇവര്‍ തയാറാക്കിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തങ്ങളുടെ അവസ്ഥ വിവരിച്ചു കൊണ്ട് ആംബുലന്‍സിനുള്ളില്‍ വച്ച് ഇവര്‍ തയാറാക്കിയ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. വിനുവിന്റെ മുന്‍ സുഹൃത്ത് നല്‍കിയ പീഡന പരാതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിനു പിന്നില്‍ എന്നാണ് കത്തിലുള്ളത്.

സുഹൃത്തിന്റെ ബന്ധുവായ ആലുവയിലുള്ള ഒരു ജഡ്ജിയും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തങ്ങളെ നിരന്തരം പീഡിപ്പിക്കുന്നു എന്ന് കത്തില്‍ പറയുന്നു. സത്യങ്ങളെല്ലാം എല്ലാവരോടും പറഞ്ഞിട്ടും അതെല്ലാം മറച്ചുവച്ച് ദ്രോഹിക്കുകയാണെന്നാണ് കത്തിലുള്ളത്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala High court
ഭര്‍ത്താക്കന്‍മാരുടെ ശ്രദ്ധയ്ക്ക്! ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്ത് തിരികെ കിട്ടുമോ? നിയമം പറയുന്നത്
Kerala High court
പാലാ നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമായി; എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍
Summary

Tortured by police and judge; Couple attempts suicide in ambulance in front of High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com