കൊച്ചുവേളിയില്‍ ട്രാക്കില്‍ വെള്ളം കയറി; കേരള എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം, ഏഴ് മണിക്കൂര്‍ വൈകും

തിരുവനന്തപുരത്ത് പെയ്യുന്ന കനത്തമഴയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ
തിരുവനന്തപുരത്ത് വെള്ളം കയറിയപ്പോള്‍, ടിവി ദൃശ്യം
തിരുവനന്തപുരത്ത് വെള്ളം കയറിയപ്പോള്‍, ടിവി ദൃശ്യം
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് പെയ്യുന്ന കനത്തമഴയെ തുടര്‍ന്ന് ട്രെയിന്‍ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ.  കനത്തമഴയിൽ കൊച്ചുവേളിയിലെ പിറ്റ് ലൈനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വെ അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം - ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ഏഴ് മണിക്കൂറും അഞ്ച് മിനിറ്റും വൈകുമെന്നാണ് അറിയിപ്പ്. റെയില്‍വെ നല്‍കിയ വിവരമനുസരിച്ച് വൈകുന്നേരം 7.35ന് ആയിരിക്കും കേരള എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com