ട്രെയിനിന്റെ കാറ്റടിച്ച് തെറിച്ചു വീണു; ചികിത്സയിലുള്ള അഞ്ച് വയസുകാരി മരിച്ചു

ചെങ്കള സ്വദേശികളായ തൈവളപ്പില്‍ താഹിര്‍ നജാത്ത് ആസിയ ദമ്പതികളുടെ മകള്‍ മറിയം നവാല്‍ ആണ് മരിച്ചത്.
mariyam naval
മറിയം നവാല്‍
Updated on
1 min read

കാസര്‍കോട്: ട്രെയിന്‍ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസുകാരി മരിച്ചു. ചെങ്കള സ്വദേശികളായ തൈവളപ്പില്‍ താഹിര്‍ നജാത്ത് ആസിയ ദമ്പതികളുടെ മകള്‍ മറിയം നവാല്‍ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം.

mariyam naval
കടുത്ത വേനല്‍ച്ചൂട്: കുഞ്ഞുങ്ങളെ അങ്കണവാടിയില്‍ വരാന്‍ നിര്‍ബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍

മുത്തശ്ശിക്കൊപ്പം മരണവീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെ ഈ മാസം പതിനെട്ടിന് വൈകീട്ടായിരുന്നു അപകടം ഉണ്ടായത്. റെയില്‍ പാളത്തിന് സമീപത്തുകൂടി കുട്ടിയെ എടുത്ത് നഫീസ നടന്നു പോകുകയായിരുന്നു. ഇതിനിടെ ട്രെയിന്‍ വന്നപ്പോഴുണ്ടായ കാറ്റടിച്ച് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയില്‍ ഇരുവര്‍ക്കും സാരമായി പരുക്കേറ്റു. നഫീസ ചികിത്സയില്‍ തുടരുകയാണ്.

Summary

Tragic Incident in Kasaragod: 5-Year-Old Girl Dies After Being Blown Over by Train Wind

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com