എറണാകുളം റൂട്ടില്‍ ട്രെയിന്‍ നിയന്ത്രണം, ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി; ക്രമീകരണം ഇങ്ങനെ

എറണാകുളം ജങ്ഷന്‍ യാര്‍ഡില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
train restriction
train restrictionfile
Updated on
1 min read

തിരുവനന്തപുരം: എറണാകുളം ജങ്ഷന്‍ യാര്‍ഡില്‍ എന്‍ജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആലപ്പുഴ വഴിയോടുന്ന വിവിധ ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടും.

ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് (16128) ഒന്‍പതിനും 11 മുതല്‍ 23 വരെയും 25, 26 തീയതികളിലും കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എസി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22207) 15, 22 തീയതികളില്‍ കോട്ടയം വഴിയായിരിക്കും. എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603) 15ന് കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ എസി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (15, 22) തീയതികളില്‍ കോട്ടയം വഴിയായിരിക്കും. എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.

train restriction
'ജനവികാരം സതീശനൊപ്പം, എംഎല്‍എമാര്‍ കെസിക്കൊപ്പം'; മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഇന്ന് നിർണായകം, പ്രഖ്യാപനം കാത്ത് കേരളം

കൊച്ചുവേളി - മംഗളൂരു ജങ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ്(16355) 14, 16, 21, 23 തീയതികളില്‍ കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. മംഗളൂരു ജങ്ഷന്‍ - തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ എക്‌സ്പ്രസ് (16356) 15, 22 തീയതികളില്‍ 30 മുതല്‍ 40 മിനിറ്റുവരെ വൈകിയോടും. മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603) 11 മുതല്‍ 21 വരെയും 23 മുതല്‍ 26 വരെയും 40 മിനിറ്റ് വൈകിയോടും.

train restriction
'മകൻ കഞ്ചാവ് കച്ചവടത്തിനൊക്കെ പോകുമ്പോൾ ഓർക്കണമായിരുന്നു; അവസരം കിട്ടിയപ്പോൾ ജനം വച്ചു താങ്ങി'
Summary

Train restrictions on Ernakulam route, various trains going via Kottayam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com