'നിന്നെ എനിക്ക് റേപ്പ് ചെയ്യണം; ബംഗളൂരുവിലോ ഹൈദരബാദിലോ മുറിയെടുക്കാം'; രാഹുലിനെതിരെ കൂടുതല്‍ ആരോപണം

ലൈംഗിക ദാരിദ്രവ്യും വൈകൃതവുമുള്ള നേതാവാണ് രാഹുല്‍. എംഎല്‍എ സ്ഥാനം തുടരാനുള്ള യോഗ്യതയില്ലെന്നും അവന്തിക പറഞ്ഞു.
Trans woman Avanthika has filed a complaint against Palakkad MLA Rahul Mamkootathil
അവന്തിക- രാഹുല്‍ മാങ്കൂട്ടത്തില്‍
Updated on
1 min read

കൊച്ചി: പാലക്കാട് എംഎല്‍എ  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി ട്രാന്‍സ് വുമണ്‍ അവന്തിക. പരിചയപ്പെട്ടന്നു മുതല്‍ രാഹുല്‍ മോശമായാണ് പെരുമാറിയതെന്നും അവന്തിക പറഞ്ഞു. ബംഗളുരൂവിലേക്ക് ഹൈദരബാദിലേക്കും ക്ഷണിച്ചു. റേപ്പ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും പറഞ്ഞു. ലൈംഗിക ദാരിദ്രവ്യും വൈകൃതവുമുള്ള നേതാവാണ് രാഹുല്‍. എംഎല്‍എ സ്ഥാനം തുടരാനുള്ള യോഗ്യതയില്ലെന്നും അവന്തിക പറഞ്ഞു.

Trans woman Avanthika has filed a complaint against Palakkad MLA Rahul Mamkootathil
'പെൺകുട്ടി എന്തുകൊണ്ട് പരാതി നല്‍കിയില്ല, ഈ ഫീല്‍ഡില്‍ ഒട്ടും എക്‌സ്പീരിയന്‍സ് ഇല്ലാത്ത ആളാണ് ഞാന്‍'

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് രാഹുലിനെ പരിചയപ്പെട്ടത്. അതിനുശേഷം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കൂടുതല്‍ അടുപ്പമുണ്ടായത്. ഇന്ന് രാവിലെ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അയാള്‍ ഭയക്കുന്നു എന്നാണ് അതില്‍ നിന്ന് മനസിലാക്കുന്നത്. നിന്നെ എനിക്ക് റേപ്പ് ചെയ്യണം എന്നാണ് പറഞ്ഞത്. കേരളത്തിന് പുറത്ത് ബംഗളൂരിരോ ഹൈദരാബാദോ ഉള്ള ഹോട്ടലില്‍ മുറിയെടുക്കാം. ഇവിടെ ആളുകള്‍ അറിയും എന്നൊക്കെ പറഞ്ഞു. മറുപടിയൊന്നും പറഞ്ഞില്ല. ഇയാളോട് ഏത് രീതിയില്‍ പ്രതികരിക്കണമെന്നറിയില്ലായിരുന്നു. കൊല്ലുമോ എന്ന ഭയം കാരണമാണ് പുറത്തുപറയാതിരുന്നത്. പാലക്കാട് ജില്ലാ അധ്യക്ഷന് എല്ലാ കാര്യങ്ങളും അറിയാം. അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞിരുന്നു എന്നും അവന്തിക കൂട്ടിച്ചേര്‍ത്തു.

Trans woman Avanthika has filed a complaint against Palakkad MLA Rahul Mamkootathil
മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ ഷാഫി, പാര്‍ലമെന്റിലും പോയില്ല; കോണ്‍ഗ്രസില്‍ ഷാഫിക്കെതിരെയും പടയൊരുക്കം

ടെലഗ്രാമിലൂടെയാണ് രാഹുല്‍ ചാറ്റ് ചെയ്തതെന്നും ഓപ്പണന്‍ ചെയ്യുന്നതിന് പിന്നാലെ ഡിലീറ്റ് ആകുന്ന തരത്തിലുള്ള മെസേജുകളാണ് രാഹുല്‍ അയക്കുന്നതെന്നും അവന്തിക പറഞ്ഞു. രാത്രി പതിനൊന്നുമണിക്ക് ശേഷമാണ് രാഹുല്‍ മെസേജ് അയക്കുന്നത്. മറ്റൊരു മാധ്യമത്തോട് വെളിപ്പെടുത്തല്‍ നടത്തവെ രാഹുല്‍ തന്നെ വിളിച്ചിരുന്നു. നിയമസാധ്യതകള്‍ തേടിയ ശേഷം പരാതിയുമായി മുന്നോട്ടുപോകും.

Summary

Trans woman Avanthika has filed a complaint against Palakkad MLA Rahul Mamkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com