'ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കും'; മുന്‍ നിലപാടില്‍ 'യൂ ടേണ്‍' അടിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമല തീര്‍ത്ഥാടനത്തിനായി പ്രത്യേക ബജറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചതായി കെ ജയകുമാര്‍ പറഞ്ഞു
K Jayakumar
K Jayakumarഫയൽ/ എക്സ്പ്രസ്
Updated on
1 min read

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തില്‍ മുന്‍നിലപാടില്‍ മലക്കം മറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം. ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാട് തിരുത്താന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനിച്ചു. യുവതി പ്രവേശനത്തെ എതിര്‍ക്കാന്‍ ബോര്‍ഡ് യോഗം പ്രമേയം പാസ്സാക്കി. ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നതില്‍ ബോര്‍ഡില്‍ ഒരു ആശയക്കുഴപ്പവുമില്ല. നിലപാട് തിരുത്തിക്കൊണ്ടുള്ള പുതിയ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു.

K Jayakumar
ലീഗ് 27 സീറ്റില്‍, വെച്ചുമാറ്റം തിരുവമ്പാടിയില്‍ മാത്രം, യുഡിഎഫില്‍ ധാരണ; എല്‍ഡിഎഫില്‍ മാറ്റമുണ്ടാകില്ല

ശബരിമലയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടണം. 2019 ലെ സത്യവാങ്മൂലം തിരുത്തും. ക്ഷേത്രാചാരങ്ങള്‍ കാത്തു സൂക്ഷിക്കണമെന്നതു തന്നെയാണ് ബോര്‍ഡിന്റെ നിലപാട്. നേരത്തെയും ബോര്‍ഡിന്റെ തീരുമാനം ഇതായിരുന്നു. വ്യക്തികള്‍ എടുത്തിട്ടുണ്ടോയെന്ന് അറിയില്ല. കോടതി വിധിയില്‍ പുനഃപരിശോധന വേണോ വേണ്ടയോ എന്നത് ഞങ്ങളുടെ പരിധിയില്‍ വരുന്നില്ല. പരിശോധിക്കുമ്പോള്‍ ബോര്‍ഡിന്റെ നിലപാടാണ് വ്യക്തമാക്കുക. കോടതി വിധി പുരോഗമനപരമെന്ന് സര്‍ക്കാര്‍ പറഞ്ഞുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ബോര്‍ഡ് അതില്‍ കമന്റ് ചെയ്യേണ്ട വല്ല കാര്യവുമുണ്ടോ എന്നായിരുന്നു ജയകുമാറിന്റെ മറുചോദ്യം. സര്‍ക്കാരിന്റെ നിലപാട് സര്‍ക്കാരിനോട് ചോദിക്കണമെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഗുണപരമായ പരിണാമം ഈ വര്‍ഷം മുല്‍ നടപ്പാക്കണമെന്നാണ് ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. ശബരിമല തീര്‍ത്ഥാടനത്തിനായി പ്രത്യേക ബജറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചതായി കെ ജയകുമാര്‍ പറഞ്ഞു. ചെലവിന്റെ മേലുള്ള നിയന്ത്രണം, അനാവശ്യ ചെലവുകള്‍ ഒഴിവാക്കല്‍, വരുമാന ചോര്‍ച്ച കണ്ടുപിടിക്കല്‍, ചോര്‍ച്ച ഒഴിവാക്കല്‍ തുടങ്ങിയവ ബജറ്റ് കൊണ്ടുള്ള പ്രയോജനങ്ങള്‍. കൂടെക്കൂടെ അഡ്വാന്‍സ് കൊടുക്കുന്ന രീതി മാറും. കൂടാതെ, ഉത്‌സവം കഴിഞ്ഞാലുടനെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് ലഭിക്കുകയും ചെയ്യുമെന്ന് കെ ജയകുമാര്‍ പറഞ്ഞു.

K Jayakumar
ഭക്തിയുടെ നിറവിൽ ആറ്റുകാൽ പൊങ്കാല നാളെ, പൊങ്കാലദിനത്തിൽ ചന്ദ്രഗ്രഹണം, പുതുക്കിയ സമയക്രമങ്ങൾ ഇങ്ങനെ

ശബരിമലയില്‍ കച്ചവട സ്ഥാപനങ്ങള്‍ അനുവദിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുന്ന വിധത്തില്‍ മോഡേണ്‍ ടെണ്ടറിങ്ങ് സിസ്റ്റം നടപ്പാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ശബരിമലയിലെ ശുചീകരണം പോരായെന്ന് സ്ഥിരം പരാതിയാണ്. ഇപ്പോള്‍ കിട്ടുന്ന മാലിന്യങ്ങളെല്ലാം ഇന്‍സിനറേറ്ററില്‍ കൊണ്ടിടുന്ന രീതിയാണ്. എന്നാല്‍ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ച് സംസ്‌കരിക്കുന്നതിനായി ഡീറ്റെയില്‍ഡ് പ്രോട്ടോക്കോള്‍ കൊണ്ടു വരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ശുചിത്വ മിഷന്‍, വിദഗ്ധര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തുമെന്ന് കെ ജയകുമാര്‍ പറഞ്ഞു.

Summary

Travancore Devaswom Board has reversed its stance on the entry of women into Sabarimala. The rituals of Sabarimala should be protected.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com