ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവിയില്‍ വേതനം വാങ്ങുന്നില്ല, ഇരട്ടപദവി ആരോപണത്തിന് സര്‍ക്കാര്‍ മറുപടി നല്‍കും: കെ ജയകുമാര്‍

ഐഎംജിയില്‍ ഡയറക്ടര്‍ എന്നത് താത്കാലിക ചുമതലയാണ്
 K Jayakumar
K Jayakumar ഫയൽ
Updated on
1 min read

തിരുവനന്തപുരം: ഇരട്ട പദവി പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്നില്ലെന്നും ഇരട്ട പദവി പരാതി ഉയര്‍ന്നതിന് പിന്നാലെ കെ ജയകുമാര്‍ വിശദീകരിക്കുന്നു. ഐഎംജിയില്‍ ഡയറക്ടര്‍ എന്നത് താത്കാലിക ചുമതലയാണ്. സ്ഥിരം നിയമനം നടക്കുന്നത് വരെയുള്ള ചുമതല മാത്രമാണ് വഹിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

 K Jayakumar
'അത് ഉഭയസമ്മത ബന്ധം'; മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

'സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചുമതല ഏറ്റെടുത്തത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് ഇപ്പോള്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ഉചിതമായ രീതിയില്‍ സര്‍ക്കാര്‍ മറുപടി നല്‍കും. ഐഎംജിയില്‍ തുടരുന്നത് സാങ്കേതികം മാത്രമാണ്, പകരം ഒരാളെ നിയമിക്കുംവരെ അവിടെ ഇരിക്കുന്നുവെന്ന് മാത്രം. ഒരേസമയം രണ്ടിടത്തുനിന്ന് ശമ്പളം കൈപ്പറ്റുന്നില്ല. ദേവസ്വം ബോര്‍ഡില്‍നിന്ന് വേതനം വാങ്ങുന്നില്ല. ചുമതല വഹിക്കുന്നതില്‍ നിയമവിരുദ്ധമായി ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല' കെ ജയകുമാര്‍ പറഞ്ഞു.

 K Jayakumar
'കോണ്‍ഗ്രസിന്റെ ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ആത്മഹത്യാപരം; മുസ്ലീങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല; ലീഗ് കുടപിടിക്കുന്നു'

കാര്‍ഷിക ഉത്പാദക കമ്മീഷണര്‍ ബി. അശോകാണ് കെ. ജയകുമാറിന്റെ നിയമനത്തിന് എതിരെ കോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. ജയകുമാറിനെ നീക്കണമെന്നാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയിലെ ആവശ്യം. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമോ, പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടന്ന് ബി അശോക് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

Summary

Travancore Devaswom Board President K Jayakumar reaction on Dual Role Allegations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com