സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ; ലംഘിച്ചാൽ കടുത്ത നടപടി

ജൂലൈ 31 വരെയാണ് നിരോധനം
trawling banned kerala
trawling banCenter-Center-Trivandrum
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ നിലവിൽ. ജൂലൈ 31 വരെയാണ് നിരോധനം. 52 ദിവസമാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. പ്രജനനം സു​ഗമമാക്കുക വഴി മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മൺസൂൺ കാലത്തെ ട്രോളിങ് നിരോധനം.

ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മീൻ പിടിക്കാൻ വിലക്കുണ്ട്. രണ്ട് വള്ളങ്ങൾ ചേർന്ന് നടത്തുന്ന പെയർ ട്രോളിങും കർശനമായി നിരോധിച്ചു. ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനവും നിർത്തിവെക്കും. അന്യസംസ്ഥാന ബോട്ടുകൾക്ക് തീരത്ത് വിലക്കുണ്ട്.

trawling banned kerala
സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നിരോധനകാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇളവുണ്ട്. ചെറുവള്ളങ്ങൾ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം. തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ വരെ പോയി ഇവർക്ക് മീൻ പിടിക്കാം. നിരോധനം ലംഘിക്കുന്നവർ കർശന നിയമ നടപടി നേരിടേണ്ടി വരും.

trawling banned kerala
ഷിഗെല്ല ബാധ: സ്ഥിതി വിലയിരുത്താന്‍ കെ മുരളീധരന്‍ ഇന്ന് ബത്തേരിയില്‍; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി
Summary

trawling banned kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com