ചികിത്സക്കിടെ യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങി, റിപ്പോര്‍ട്ട് തേടി ഡിഎംഒ

നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന മലയിന്‍കീഴ് സ്വദേശിനി സുമയ്യയുടെ പരാതിയിലാണ് നടപടി.
A woman has alleged medical malpractice at Thiruvananthapuram General Hospital
നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങിയ നിലയിൽടെലിവിഷന്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് ജില്ല മെഡിക്കല്‍ ഓഫീസര്‍. വിഷയത്തില്‍ ഡിഎംഒ ജനറല്‍ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടി. നെഞ്ചില്‍ സര്‍ജിക്കല്‍ ട്യൂബ് കുടുങ്ങിയെന്ന മലയിന്‍കീഴ് സ്വദേശിനി സുമയ്യയുടെ പരാതിയിലാണ് നടപടി.

ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്തുവന്നു. സുമയ്യയുടെ നെഞ്ചിലാണ് ട്യൂബ് കുടുങ്ങിയിരിക്കുന്നത്. രോഗിയുടെ ബന്ധുവിനോടാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍. പറ്റിയത് തെറ്റ് തന്നെയെന്ന് ഡോക്ടര്‍ രാജീവ് കുമാര്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

A woman has alleged medical malpractice at Thiruvananthapuram General Hospital
'മുഖ്യമന്ത്രിയെപ്പോലെ വിദ്വാന്‍ ആകാന്‍ താത്പര്യമില്ല'; ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകം: രാജീവ് ചന്ദ്രശേഖര്‍

2023 മാര്‍ച്ച് 22ന് നടന്ന തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെയാണ് ട്യൂബ് കുടുങ്ങിയതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി അറിഞ്ഞതെന്നും യുവതി പറയുന്നു. എക്‌സ്‌റേയില്‍ നിന്നാണ് സംഭവം അറിയുന്നത്. മരുന്നിനുള്ള ട്യൂബിട്ടവരാണ് ഉത്തരവാദികളെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീചിത്രയില്‍ നടത്തിയ പരിശോധനയിലാണ് ഗൈഡ് വയറാണെന്ന് മനസിലാകുന്നത്.

A woman has alleged medical malpractice at Thiruvananthapuram General Hospital
ഓണം അവധിക്കായി സ്‌കൂളുകള്‍ നാളെ അടയ്ക്കും; ഓണാവധി സെപ്റ്റംബര്‍ 7 വരെ
Summary

Treatment negligence at thiruvananthapuram general hospital dmo seeks report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com