അലപ്പുഴ ജനറൽ ആശുപത്രിയിൽ യുവാവിന്‍റെ പരാക്രമം; അത്യാഹിത വിഭാ​ഗത്തിൽ അതിക്രമിച്ചു കയറി, അറസ്റ്റ്

വാതിൽ തകർത്തു, വനിതാ സെക്യൂരിറ്റി ​ഗാർഡിനെ ആക്രമിച്ചു, ഡോക്ടറെ അസഭ്യം വിളിച്ചു
ഷി​ജോ
ഷി​ജോ
Updated on
1 min read

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ യുവാവിന്‍റെ പരാക്രമം. സംഭവത്തിൽ ആലപ്പുഴ ചാത്തനാട് ഷി​ജോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ അതിക്രമിച്ചു കയറിയ ഇയാൾ വാതിൽ തകർക്കുകയും വനിതാ സെക്യൂരിറ്റി ​ഗാർഡിനെ ആക്രമിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡോക്ടറെ അസഭ്യം വിളിച്ച പ്രതി അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയ്ക്കായി എത്തിയ രോ​ഗികളേയും ജീവനക്കാരേയും മുൾമുനയിൽ നിർത്തി. ജനറൽ ആശുപത്രി ഡ്യൂട്ടി ഓഫീസർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസ് ഇൻസ്പെക്ടർ കെപി ടോംസാണ് ഷിജോയെ അറസ്റ്റ് ചെയ്തത്.

ഷി​ജോ
മാസപ്പടി വിവാദം; മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടന്‍റെ ഹർജി ഇന്ന് പരി​ഗണിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com