നീണ്ടകരയിൽ ടഗ് ബോട്ട് നിയന്ത്രണം വിട്ട് കടൽഭിത്തിയിൽ ഇടിച്ചു കയറി; ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി

മുംബൈയിൽ നിന്നുള്ള സാവിത്രി എന്ന ട​ഗ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്
അപകടത്തില്‍പ്പെട്ട ടഗ് ബോട്ട്/ ടിവി ദൃശ്യം
അപകടത്തില്‍പ്പെട്ട ടഗ് ബോട്ട്/ ടിവി ദൃശ്യം
Updated on
1 min read

കൊല്ലം: കൊല്ലം നീണ്ടകരയിൽ ടഗ് ബോട്ട് നിയന്ത്രണം വിട്ട് കടൽഭിത്തിയിൽ ഇടിച്ചു കയറി. ടഗ് ബോട്ടിൽ ഉണ്ടായിരുന്ന ആറ് ജീവനക്കാരെ രക്ഷപ്പെടുത്തി.

വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി കല്ലുകളും മറ്റും കൊണ്ടുപോകാൻ എത്തിയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മുംബൈയിൽ നിന്നുള്ള സാവിത്രി എന്ന ട​ഗ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. പ്രൊപ്പലർ തകരാറിലായതോടെ ബോട്ടിന്‍റെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായതെന്ന് തൊഴിലാളികൾ പറഞ്ഞു 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com