പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആടിന്റെ വയറ്റിൽ നിന്ന് രണ്ട് കിലോയുള്ള മുഴ നീക്കം ചെയ്തു; രണ്ട് കുഞ്ഞുങ്ങൾക്കു ജന്മം നൽകിയതിന് പിന്നാലെ ശസ്ത്രക്രിയ

കഴിഞ്ഞ ദിവസം ആട് രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചു. മണിക്കൂറുകൾക്കകം ആട് തളർന്നു വീണു. ചികിത്സ നടത്തിയെങ്കിലും പിന്നീടും അസ്വസ്ഥത പ്രകടിപ്പിച്ചു
Published on

തൃശൂർ: രണ്ട് കുഞ്ഞുങ്ങൾക്കു ജന്മം നൽകിയതിന് പിന്നാലെ ആടിന്റെ വയറ്റിൽ നിന്നു രണ്ട് കിലോഗ്രാം തൂക്കമുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കി. മാള പള്ളിപ്പുറം സ്വദേശി കബീറിന്റെ ആടിനാണ് ശസ്ത്രക്രിയ നടത്തിയത്. 

കഴിഞ്ഞ ദിവസം ആട് രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചു. മണിക്കൂറുകൾക്കകം ആട് തളർന്നു വീണു. ചികിത്സ നടത്തിയെങ്കിലും പിന്നീടും അസ്വസ്ഥത പ്രകടിപ്പിച്ചു. വയർ വീർത്തതു കണ്ടപ്പോൾ വീണ്ടും കുഞ്ഞുണ്ടാകുമെന്നു കരുതി. പരിശോധനയിലാണ് വയറ്റിൽ മുഴ കണ്ടെത്തിയത്. തുടർന്നു ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. 

വെറ്ററിനറി ക്ലിനിക്കിൽ സീനിയർ സർജൻ ഡോ. എൻകെ സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വെറ്ററിനറി സർജൻമാരായ ഡോ. ശിൽപ, ഡോ. വിഷ്ണു പ്രിയ, ഡോ. അമീന ഷെറിൻ, ഡോ. തെസ്നി മറിയം തോമസ്, ഡോ. ദീപികറോയ്, ഡോ. ആനന്ദ ഭൈരവി എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com