എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികള്‍
എംഡിഎംഎയുമായി അറസ്റ്റിലായ പ്രതികള്‍

ബംഗളൂരുവില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ചു; എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍ പുല്ലഴി ഇല്ലിക്കല്‍ വീട്ടില്‍ വിനോദ് (25), ഒളരി കടവാരം ആദംപുള്ളി വീട്ടില്‍ അഭിരാഗ് (23), എന്നിവരാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
Published on

തൃശൂര്‍: ബംഗളൂരുവില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. തൃശൂര്‍ പുല്ലഴി ഇല്ലിക്കല്‍ വീട്ടില്‍ വിനോദ് (25), ഒളരി കടവാരം ആദംപുള്ളി വീട്ടില്‍ അഭിരാഗ് (23), എന്നിവരാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.

ഒളരിയില്‍ പട്രോളിങ്ങ് നടത്തിയിരുന്ന വെസ്റ്റ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ.സി റോഡില്‍ വച്ച് സംശയാസ്പദമായ രീതിയില്‍ കണ്ട ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് എം.ഡി.എം.എ പിടികൂടാനായത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഭീഷ് ആന്റണി, അനില്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com