അബദ്ധത്തില്‍ വിഷക്കായ കഴിച്ചു; അട്ടപ്പാടിയിലെ 2 കുട്ടികള്‍ ആശുപത്രിയില്‍

ആരോഗ്യസ്ഥിതി മോശമായതോടെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
thrissur medical college
തൃശൂര്‍ മെഡിക്കല്‍ കോളജ്\
Edited By:
Updated on
1 min read

പാലക്കാട്: അട്ടപ്പാടിയില്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ച രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വെകിട്ട് വീടിന് സമീപത്ത് കളിക്കുന്നതിനിടയിലാണ് കുട്ടികള്‍ വിഷക്കായ കഴിച്ചത്. അട്ടപ്പാടി പുതൂര്‍ മേലെ ചുണ്ടപ്പെട്ടിയില്‍ സുബ്രഹ്മണ്യന്‍ മല്ലിക ദമ്പതികളുടെ അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളാണ് വിഷക്കായ കഴിച്ചത്.

ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം കോട്ടത്തറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കുട്ടികളെ മാറ്റിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. കുട്ടികള്‍ അപകടനില തരണം ചെയ്തതായി മതാപിതാക്കള്‍ അറിയിച്ചിട്ടുണ്ട്.

thrissur medical college
സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം
thrissur medical college
അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍
thrissur medical college
'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി
Summary

Two children in Attappadi hospitalized after accidentally consuming poisonous fruit

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com