

ഇടുക്കി: ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഇടുക്കി നാരകക്കാനത്ത് രണ്ട് മരണം. എറണാകുളം കൂത്താട്ടുകുളം മണ്ണത്തൂര്‍ സ്വദേശിനി സാറാമ്മയും ആറു മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. നാരകക്കാനത്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 12 പേരോളമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരില്‍ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.
വിവാഹ ചടങ്ങുകള്‍ക്കു ശേഷം നാരകക്കാനത്തിന് സമീപത്തുള്ള വ്യൂ പോയിന്റില്‍ പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍ പ്പെട്ടത്. മടക്കയാത്രയ്ക്കിടെ നിയന്ത്രണം വിട്ട ജീപ്പ് 200 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ആളുകളെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ പാലായിലെ ആശുപത്രിയിലേക്ക് മാറ്റും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates