ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; 2 നഴ്സിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കെങ്കേരി ബിജിഎസ് നഴ്സിങ് കോളജിലെ ബിഎസ്‌സി നഴ്സിങ് നാലാം വർഷ വിദ്യാർഥികളാണ് ഇവർ
Gourishanker, Athul
ഗൗരീശങ്കർ, അതുൽ
Edited By:
Updated on
1 min read

ബംഗളൂരു : ബൈക്ക് അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ കർണാടകയിൽ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലിൽ വീട്ടിൽ ഗീരിഷ്കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്.

Gourishanker, Athul
മലയിടംതുരുത്തില്‍ ഒടുവില്‍ പരിഹാരം, ദലിത് കുടുംബങ്ങളെ കുടിയിറക്കില്ല, ഫോര്‍മുല അംഗീകരിച്ച് ഇരു വിഭാഗവും

കെങ്കേരി ബിജിഎസ് നഴ്സിങ് കോളജിലെ ബിഎസ്‌സി നഴ്സിങ് നാലാം വർഷ വിദ്യാർഥികളാണ് ഇവർ. കെങ്കേരി രാജരാജേശ്വരി ഡെന്റൽ കോളജിന് സമീപത്തു വെച്ചായിരുന്നു അപകടം ഉണ്ടായത്.

Gourishanker, Athul
ശക്തമായ മഴ തുടരും, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

മൈസൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Summary

Two Malayali students die in bike accident in Karnataka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com