കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച്  141 കിലോ കഞ്ചാവ്, വാഹനപരിശോധനയ്ക്കിടെ രണ്ടുപേർ പിടിയിൽ 

വയനാട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം
Updated on
1 min read

പാലക്കാട്: ആലത്തൂരിൽ 141 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വയനാട് സ്വദേശികളായ അബ്ദുൾ കയീമും മുഹമ്മദ് ഷിനാസുമാണ് പിടിയിലായത്. കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 

ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്ത്വത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് യുവാക്കൾക്ക് പിടിവീണത്. വലിയ കടത്തുസംഘത്തിലെ രണ്ടുപോരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വയനാട്ടിലെ രഹസ്യ കേന്ദ്രത്തിൽ കഞ്ചാവ് ഒളിപ്പിക്കുകയും ഇവിടേനിന്ന് വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ വിതരണം ചെയ്യുകയുമാണ് ഇവരുടെ പതിവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com