ആഗോള അയ്യപ്പ സംഗമത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. ഇതില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണ്?. അയ്യപ്പന്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോയെന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍ അയ്യപ്പന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയെ അറിയിച്ചു. പരിപാടി നടത്തിപ്പില്‍ ദേവസ്വം ബോര്‍ഡിനെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു..ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനു തിരിച്ചടി. ചെന്നൈയിലേക്ക് കൊണ്ടു പോയ ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശിയ പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോടതി അനുമതിയില്ലാതെ സ്വര്‍ണപാളി ഇളക്കിയെന്നാണ് സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്..സംസ്ഥാനത്തെ എയിഡഡ് സ്കൂളുകളില്‍ അധ്യാപക നിയമനത്തിന് യോഗ്യത പരീക്ഷ നടത്തുമെന്ന സൂചന നല്കി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച തീരുമാനം പരിഗണനയിലാണെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. വിവാദമായതോടെ പിന്നീട് മന്ത്രി പോസ്റ്റ് പിന്‍വലിച്ചു..വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ റാപ് ഗായകന് വേടനെ തൃക്കാക്കര പൊലീസ് ചോദ്യം ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. കേസിനെ കുറിച്ച് കൂടുതല്‍ പറയാനുണ്ടാന്നും കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ജാമ്യത്തിലിറങ്ങിയ ശേഷം വേടന് മാധ്യമങ്ങളോട് പറഞ്ഞു..സംസ്ഥാനത്ത് രണ്ടുപേര്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പത്തുവയസ്സുകാരിക്കും, രാമനാട്ടുകരയിലെ 30 വയസ്സുള്ള സ്ത്രീക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates