

കാസര്‍കോട്: ജില്ലയില്‍ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പരപ്പച്ചാലില്‍ കാവുന്തല സ്വദേശികളായ ആല്‍വിന്‍ (15), ബ്ലെസന്‍ തോമസ് (20) എന്നിവരാണ് മരിച്ചത്. രണ്ട് പേരും വിദ്യാര്‍ത്ഥികളാണ്.
ചൈത്രവാഹിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച രണ്ട് പേരും സഹോദരന്‍മാരുടെ മക്കളാണ്. വേലിയേറ്റ സമയത്ത് വെള്ളം കയറിയതാണ് അപകടകാരണം എന്നാണ് സൂചന. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വഴിക്ക് വെച്ച് തന്നെ ഇരുവരും മരിക്കുകയായിരുന്നു. മൃതദേഹം നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates