ഇടുക്കിയില്‍ മരം വീണ് രണ്ട് തൊഴിലാളി സ്ത്രീകള്‍ മരിച്ചു

സിങ്കുകുടി സ്വദേശികളായ വീരലക്ഷ്മി, സില്ലിയമ്മ എന്നിവരാണ് മരിച്ചത്.
Two women workers died after a tree fell in Idukki.
ഇടുക്കിയില്‍ മരം വീണ് രണ്ട് തൊഴിലാളി സ്ത്രീകള്‍ മരിച്ചുപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

തൊടുപുഴ: ഇടുക്കി മാങ്കുളത്ത് ഏലത്തോട്ടത്തില്‍ മരം വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. സിങ്കുകുടി സ്വദേശികളായ വീരലക്ഷ്മി, സില്ലിയമ്മ എന്നിവരാണ് മരിച്ചത്. ജോലിക്കിടെ മരം വീണാണ് അപകടം.

പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സിങ്കുകുടി ആദിവാസി ഉന്നതിയിലെ രണ്ടുപേരും അപകടത്തില്‍പ്പെട്ടത്. ഉണങ്ങിനില്‍ക്കുന്ന പടുകൂറ്റന്‍ മരം ഇവര്‍ക്ക് മേല്‍ കടപുഴകിവീഴുകയായിരുന്നു. ഇരുവരും അതിനിടയില്‍പ്പെട്ടു. മരം മുറിച്ചുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴെക്കും മരണം സംഭവച്ചിരുന്നു.

ഒപ്പമുണ്ടായിരുന്ന ജോലിക്കാര്‍ വിവരം അറിയിച്ചതോടെ നാട്ടുകാര്‍ സ്ഥലത്തെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മൃതദേഹം അടിമാലി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം നടക്കുന്ന സമയത്ത് മഴയുണ്ടായിരുന്നില്ലെങ്കിലും ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ തോട്ടത്തില്‍ പണിക്കിറങ്ങതും താഴിലുറപ്പ് ജോലികള്‍ നിരോധിച്ചും ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. അത് മറികടന്നാണ് തൊഴിലാളികള്‍ ജോലിക്കായി എത്തിയത്.

Summary

Two women workers died after a tree fell in Idukki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com