UDF Candidate Dies After Election Campaign in Malappuram
Kerala
മലപ്പുറത്ത് വനിതാ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു
മലപ്പുറം: മൂത്തേടം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. ഹസീന (49) ആണു മരിച്ചത്. തെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാര്‍ഡിലെ മുസ്ലിം ലീഗിലെ സ്ഥാനാര്‍ഥിയാണ് വട്ടത്ത് ഹസീന. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്.
ഞായറാഴ്ച പകല്‍ മുഴുവന്‍ തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു ഹസീന. രാത്രി 11.15 ഓടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വഴിയാണ് മരിച്ചത്. ഭര്‍ത്താവ്: അബദുറഹിമാന്‍.
Summary
Vattath Haseena : UDF Candidate Dies After Election Campaign in Malappuram
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

