പി വി  അൻവർ മതം പറഞ്ഞു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്

മതം പറഞ്ഞ്​ വോട്ട്​ ചോദിച്ചെന്നാരോപിച്ച് യുഡിഎഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
പി വി  അൻവർ മതം പറഞ്ഞു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്
Updated on
1 min read

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രാചാരണത്തിടെ ഇടത്​ എംഎൽഎ പി വി  അൻവർ നടത്തിയ പ്രസംഗം വിവാദമാകുന്നു. മതവികാരം ഇളക്കിവിട്ട്​ വോട്ട്​ ചോദിച്ചെന്ന് ആരോപിച്ച് ഇതിനെതിരെ പരാതി ഉയർന്നു. മതം പറഞ്ഞ്​ വോട്ട്​ ചോദിച്ചെന്നാരോപിച്ച് യുഡിഎഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

അൻവറിന്റെ പ്രസംഗത്തിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്​.  നഗരസഭയിലെ 9ാം വാർഡായ ചന്തക്കുന്നിലെ ഇടത്​ സ്വതന്ത്ര സ്​ഥാനാർഥി ആബിദ താത്തൂക്കാരന്​ വേണ്ടി വൃന്ദാവനംകുന്നിൽ നടന്ന യോഗത്തിലാണ് വിവാദ പ്രസംഗം നടത്തിയത്​. 

കോൺഗ്രസിന്റെ ശ്രീജ വെട്ടത്തേഴത്താണ്​ എതിർ സ്​ഥാനാർഥി. നഗരസഭയിലെ കുടിവെള്ള പ്രശ്​നം പരാമർശിച്ച്​ തുടങ്ങിയ പ്രസംഗത്തിൽ 'റബ്ബിനെ സാക്ഷി നിർത്തി ഞാൻ പറയുന്നു' എന്ന് പറഞ്ഞാണ്​ എതിർ സ്​ഥാനാർഥിക്കെതിരെ മതപരമായി വിമർശനമുന്നയിക്കുന്നത്​. ഇഹലോകവും പരലോകവുമില്ലാത്തവർക്ക്​ വോട്ടു ചെയ്ത് വിട്ടിട്ട് എന്ത് കാര്യമെന്നാണ്​ എംഎൽഎ പ്രസം​ഗത്തിൽ ചോദിക്കുന്നത്​. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com