കണക്കില്‍പ്പെടാത്ത സ്വത്ത്; ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീട്ടിലും റെയ്ഡ്, 14 ലക്ഷം രൂപയും യുഎസ് ഡോളറും പിടിച്ചെടുത്തു

തേവരയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ ഓഫീസ്, പ്രജനിയുടെ പച്ചാളത്തെ വീടുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്
Unaccounted assets: Raids at GST Joint Commissioner's office and residence
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്. കൊച്ചിയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ പ്രജനി രാജന്റെ ഓഫിസിലും വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. കണക്കില്‍പ്പെടാത്ത 14.10 ലക്ഷം രൂപയും 788 യുഎസ് ഡോളറും പിടിച്ചെടുത്തു. വിജിലന്‍സ് പിടിച്ചെടുത്തു. രണ്ടേമുക്കാല്‍ കോടി രൂപയോളം അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു വിജിലന്‍സ് പരിശോധന.

Unaccounted assets: Raids at GST Joint Commissioner's office and residence
പുതിയ ഗാര്‍ഹിക പാചകവാതക കണക്ഷന്‍; ഗ്യാസ് സിലിണ്ടറിന്റെ വലുപ്പം കുറച്ചു, നിരക്ക് കൂട്ടി

തേവരയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ ഓഫീസ്, പ്രജനിയുടെ പച്ചാളത്തെ വീടുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് രാത്രി ഒമ്പത് മണിക്കാണ് അവസാനിച്ചത്. 2014 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ജിഎസ്ടി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ പ്രജനി രാജന്‍ നിയമാനുസൃതവുമായ വരുമാന സ്രോതസ്സുകള്‍ക്ക് ആനുപാതികമല്ലാത്ത ഏകദേശം 2.89 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

എറണാകുളം സ്പെഷ്യല്‍ സെല്‍ പൊലീസ് സൂപ്രണ്ട് എംജെ സോജന്റെ മേല്‍ നോട്ടത്തില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് യേശുദാസ് എഎല്‍ന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ പിടിച്ചെടുത്ത പണവും മറ്റ് രേഖകളും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Summary

Unaccounted assets: Raids on GST Joint Commissioner's office and residence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com