

പാലക്കാട്: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയിലും കേരളത്തിലേതും രണ്ടും രണ്ടെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. ബജറ്റില്‍ കേരളത്തിന് അതിവേഗ റെയില്‍ പ്രതീക്ഷിച്ചിട്ടില്ല. ബജറ്റില്‍ ഇത് വരാന്‍ പോകുന്നില്ലെന്ന് റെയില്‍വേ മന്ത്രി നേരിട്ട് പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ക്ക് അനാവശ്യ പരിഭ്രമമെന്നും ഇ ശ്രീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍ ആണ്. കേരളത്തിന് ബുള്ളറ്റ് ട്രെയിനിന്റെ ആവശ്യമില്ല. ബുള്ളറ്റ് ട്രെയിന്‍ കൊണ്ട് കേരളത്തിന് പകുതി ഉപകാരം വരില്ല. 350 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്നതാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത് പരമാവധി 200 കിലോമീറ്റര്‍ സ്പീഡില്‍ ഓടുന്നതാണ്. 180 കിലോമീറ്റര്‍ വേഗമാണ് ഓപ്പറേഷന്‍ സ്പീഡ്. കേരളത്തിലെ വേഗ റെയിലിന്റെ ഡിപിആര്‍ തയ്യാറാക്കാന്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ച് കൊണ്ടുള്ള ഉത്തരവ് ഉടന്‍ വരും. ഡിപിആര്‍ തയ്യാറാക്കാന്‍ 30. 1 കോടി രൂപയാണ് വേണ്ടി വരിക. സില്‍വര്‍ ലൈനിന്റെ ഡിപിആര്‍ തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപയാണ് ചെലവഴിച്ചത്. ഇത്രയും ഉയര്‍ന്ന തുക ചെലവഴിച്ചത് വലിയ പ്രശ്‌നമായി മാറും. ഇതിനെ കുറിച്ച് സര്‍ക്കാര്‍ സംസാരിക്കുന്നില്ല. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിരവധി കുഴപ്പങ്ങള്‍ ഉണ്ടാക്കി. പൊലീസ് കേസുകള്‍, ലാത്തിച്ചാര്‍ജ്. 100 പൊലീസ് കേസുകള്‍ ഇപ്പോഴുമുണ്ട്. എന്തുകൊണ്ട് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിച്ചില്ല.ഇവര്‍ക്ക് അറിയാം ഇത് വരാന്‍ പോകുന്നില്ല എന്ന്. സാധുക്കളായ ആളുകളുടെ മേല്‍ കേസെടുത്തതില്‍ എന്താണ് കാര്യം? ഡിപിആറിന്റെ ഭാഗമായി സര്‍വേയ്ക്ക് പോകുന്നതിന് മുന്‍പ് ജനങ്ങളെ നേരിട്ട് കാണാന്‍ പോകും. ജനങ്ങളെ കണ്ട് ബോധ്യപ്പെടുത്തും. സര്‍വേയ്ക്ക് ഉപദ്രവം ഉണ്ടാകാന്‍ പാടില്ല.'- ഇ ശ്രീധരന്‍ വ്യക്തമാക്കി.
ഡിപിആര്‍ തയ്യാറാക്കാന്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ച് കൊണ്ടുള്ള ഉത്തരവ് വരെ കാത്തിരിക്കേണ്ടതില്ല. നാളെ ഓഫീസ് തുറക്കും. ഡല്‍ഹിയില്‍ പോയപ്പോള്‍ പദ്ധതിക്ക് അനുകൂലമായ ഉറപ്പാണ് ലഭിച്ചത്. വന്നിരിക്കുന്ന ആളുകള്‍ക്ക് വര്‍ക്ക് ചെയ്യാനുള്ള സൗകര്യം മാത്രമാണ് ഓഫീസില്‍ ഉണ്ടാവുക. ഇതിനായി പത്ത്, പന്ത്രണ്ട് പേരെ തെരഞ്ഞെടുത്ത് കഴിഞ്ഞു. ദ്രുതഗതിയില്‍ തന്നെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates