'പാചക വാതകത്തിന് ഇത്രയും വിലക്കുറവ് മറ്റൊരു രാജ്യത്തുമില്ല'; വിലക്കയറ്റത്തില്‍ സുരേഷ് ഗോപി

Union Minister of State for Petroleum Suresh Gopi has defended the recent fuel price hike
സുരേഷ് ഗോപി
Edited By:
Updated on
1 min read

കൊല്ലം: രാജ്യത്തെ ഇന്ധന വില വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. പാചക വാതകം ഇത്രയും വിലകുറച്ച് ലോകത്ത് ഒരു രാജ്യവും വില്‍ക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. 'യുദ്ധത്തിന് മുന്‍പ്, നാല് അംഗങ്ങളുള്ള വീട്ടില്‍ ദിവസം കുറഞ്ഞത് 9 രൂപയുടെ പാചക വാതകമാണ് കത്തിച്ചിരുന്നത്. ഇത്രയും കുറഞ്ഞ നിരക്കില്‍ മറ്റൊരു ഉല്‍പന്നവും ലഭിക്കില്ല' സുരേഷ് ഗോപി പറഞ്ഞു.

Union Minister of State for Petroleum Suresh Gopi has defended the recent fuel price hike
'അടിയന്തരാവസ്ഥ പ്രമേയമായ നാടകത്തെ സദാചാര കണ്ണിലൂടെ കാണുന്നു'; വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ധന വില വര്‍ധന നിത്യോപയോഗ സാധനങ്ങളുടെ വിലയെ ദോഷമായി ബാധിച്ചില്ലേ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി. രാജ്യാന്തര വിപണിയില്‍ ഏതു വിലയിലാണോ ക്രൂഡോയില്‍ വാങ്ങുന്നത് അതിന് അനുപാതികമായ നിരക്കിലാണ് ഇന്ധന വില നിശ്ചയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ വെളിച്ചെണ്ണ വില ഉയര്‍ന്നതില്‍ യുദ്ധത്തിനോ മന്ത്രാലയത്തിനോ പങ്കുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. ചായയുടെ വില 10 രൂപയില്‍ നിന്നും 12 രൂപയായി എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതും പെട്രോളിയം കാരണമാണോ എന്നാണ് മന്ത്രി തിരിച്ചു ചോദിച്ചത്. വില എപ്പോള്‍ കുറയുമെന്ന് പറയാനാകില്ലെന്നും നാളെ ബോംബിടല്‍ നിര്‍ത്തിയാല്‍ നാളെ വില കുറയില്ലെന്നും അതിന് മുന്‍പ് വാങ്ങിയ വിലയ്ക്കാണ് വില്‍ക്കുന്നത്' എന്നും സുരേഷ് ഗോപി പറഞ്ഞു.

Union Minister of State for Petroleum Suresh Gopi has defended the recent fuel price hike
'അതുകൊണ്ടാണ് വഴിപോക്കന്‍ ബോധരഹിതനായി വീണപ്പോള്‍ ആശുപത്രിയിലെത്തിക്കാനുള്ള മനസ്സുണ്ടായത്, അര്‍ലേക്കറുടെ മനുഷ്യത്വം'
Union Minister of State for Petroleum Suresh Gopi has defended the recent fuel price hike
'എന്റെ അഭിപ്രായം പക്വത ഉള്ളതായില്ല'; പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീരാമന്‍
Summary

Union Minister of State for Petroleum Suresh Gopi has defended the recent fuel price hike

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

onion price hike
suresh gopi
Suresh Gopi.
order issued sanctioning central financial assistance for PulikKali troupes
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com